| Friday, 23rd October 2026, 8:34 am

കിവികളുടെ മണ്ണില്‍ ഗുപ്തിലിനെയും രോഹിത്തിനെയും ഒരുമിച്ച് വെട്ടി; വെടിക്കെട്ടില്‍ ഇനി അഭിഷേക് മാത്രം!

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമന്‍ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മ 12 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 29 റണ്‍സ് നേടിയാണ് മടങ്ങിയത്. പവര്‍ പ്ലെയില്‍ 241.67 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ഈ പ്രകടനത്തിന്റെ മികവില്‍ ഒരു കിടിലന്‍ റെക്കോഡാണ് അഭിഷേക് സ്വന്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ടി-20യില്‍ പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് അഭിഷേകിന് സാധിച്ചത്. ഈ വമ്പന്‍ നേട്ടത്തില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയെ മറികടന്നാണ് അഭിഷേക് ഒന്നാമനായത്.

അന്താരാഷ്ട്ര ടി-20യിലെ പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങള്‍

അഭിഷേക് ശര്‍മ (ഇന്ത്യ) – 99

രോഹിത് ശര്‍മ (ഇന്ത്യ) – 98

മാര്‍ട്ടിന്‍ ഗുപ്തില്‍ (ന്യൂസിലാന്‍ഡ്) – 97

അതേസമയം സഞ്ജു സാംസണ്‍ 33 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും ഉല്‍പ്പെടെ 67 റണ്‍സടിച്ച് പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കി. 15 പന്തില്‍ പുറത്താകാതെ 42 റണ്‍സുമായാണ് ധിര്‍ കരുത്ത് കാട്ടിയത്. രണ്ട് സിക്‌സും അഞ്ച് ഫോറുമാണ് നമന്‍ നേടിയത്. 28 പന്തില്‍ 42 റണ്‍സ് നേടിയ ശ്രേയസ് അയ്യരിന്റെയും 14 പന്തില്‍ 24 റണ്‍സ് നേടിയ അക്സര്‍ പട്ടേലിന്റെയും ഇന്നിങ്സുകളും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 40 പന്തില്‍ പുറത്താകാതെ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്. 205.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

Content Highlight: Abhishek Sharma becomes the player with the most sixes in the powerplay in international T20s

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more