| Monday, 6th April 2026, 1:47 pm

ലോകകപ്പ് മുതല്‍ തുടങ്ങിയ കഷ്ടകാലമാണ്... നാണക്കേടില്‍ അഭിഷേക് ശര്‍മ!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു എല്‍.എസ്.ജി വിജയിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ എല്‍.എസ്.ജി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി വിജയിക്കുകയായിരുന്നു.

മത്സരത്തില്‍ സണ്‍റൈസേഴ്സിന് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ അഭിഷേക് നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. താരത്തെ ലഖ്‌നൗ പേസര്‍ മുഹമ്മദ് ഷമി പന്തിലാണ് താരം മടങ്ങിയത്.

ലഖ്‌നൗവിനെതിരെ ഡക്കിന് പുറത്തായതിന് പിന്നാലെ നാണക്കേടിന്റെ റെക്കോഡും അഭിഷേക് തലയില്‍ ചൂടിയിരിക്കുകയാണ്. ടി-20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോഡാണ് അഭിഷേകിന് വന്നുചേര്‍ന്നത്. ലഖ്‌നൗവിനെതിരായ മത്സരത്തോടെ 2026ല്‍ ആറാം തവണയാണ് അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്താകുന്നത്.

റെക്കോഡില്‍ രോഹിത് ശര്‍മയ്ക്കും മലയാളി താരം സഞ്ജു സാംസണും അഭിഷേകിനൊപ്പമുണ്ട്. 2018ല്‍ രോഹിത് ശര്‍മയും 2024ല്‍ സഞ്ജു സാംസണും ആറ് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഈ പട്ടികയിലേക്കാണ് അഭിഷേക് ശര്‍മ എത്തുന്നത്.അഭിഷേക് ശര്‍മ

ഐ.പി.എല്ലില്‍ മൂന്നു ഇന്നിങ്‌സുകളിലായി 55 റണ്‍സാണ് ഇതുവരെ അഭിഷേക് ശര്‍മ നേടിയത്. ഇതില്‍ 48 റണ്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ നേടിയതാണ്. ടി-20 ലോകകപ്പിലും മോശം പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് ഡക്കുകള്‍ ഉള്‍പ്പെടെ 141 റണ്‍സാണ് അഭിഷേക് ലോകകപ്പില്‍ നേടിയത്.

അതേസമയം സണ്‍റൈസേഴ്‌സിന് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ 41 പന്തില്‍ 61 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 33 പന്തില്‍ 56 റണ്‍സും നേടി തിളങ്ങി. ലഖ്‌നൗവിന് വേണ്ടി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദിഗ്‌വേശ് റാഥി, എം. സിദ്ധാര്‍ത്ഥ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ലഖ്‌നൗവിന് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് ക്യാപ്റ്റന്‍ റിഷബ് പന്താണ്. 50 പന്തില്‍ 68* റണ്‍സാണ് താരം നേടിയത്. ഏയ്ഡന്‍ മാര്‍ക്രം 45 റണ്‍സും നേടി മികവ് പുലര്‍ത്തി.

Content Highlight: Abhishek Sharma becomes the player with the most ducks in a calendar year

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more