| Thursday, 17th September 2026, 8:45 pm

മൂന്ന് പന്ത് നേരത്തെയെങ്കില്‍... എന്നിട്ടും ഐതിഹാസിക നേട്ടം!! ദല്‍ഹിയില്‍ റണ്ണഭിഷേകം

ആദർശ് എം.കെ.

ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ മൂന്നാം ടി-20യില്‍ സെഞ്ച്വറി തിളക്കവുമായി അഭിഷേക് ശര്‍മ. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 34 പന്തില്‍ 108 റണ്‍സ് നേടിയാണ് അഭിഷേക് കളം വിട്ടത്.

11 സിക്‌സറും ഒമ്പത് ഫോറും അടക്കം 317.65 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്. പവര്‍പ്ലേയില്‍ തന്നെ ഇന്ത്യ 100 റണ്‍സ് തൊട്ടപ്പോള്‍ സഞ്ജുവിനൊപ്പം ആദ്യ വിക്കറ്റില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് അഭിഷേക് തന്റെ ക്ലാസ് പുറത്തെടുത്തത്.

നേരിട്ട 30ാം പന്തിലായിരുന്നു അഭിഷേകിന്റെ സെഞ്ച്വറി. ഇതോടെ ഒരു ചരിത്ര നേട്ടവും താരം സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യില്‍ വേഗമേറിയ സെഞ്ച്വറി നേടുന്ന മൂന്നാമത് താരമെന്ന ചരിത്ര നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്.

2024ല്‍ 27 പന്തില്‍ സെഞ്ച്വറി നേടിയ എസ്റ്റോണിയന്‍ താരം സഹില്‍ ചൗഹാന്റെ പേരിലാണ് ഈ നേട്ടം.

അന്താരാഷ്ട്ര ടി-20യിലെ വേഗമേറിയ സെഞ്ച്വറി

(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറിക്കായി നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സഹില്‍ ചൗഹാന്‍ – എസ്റ്റോണിയ – സൈപ്രസ് – 27 – 2024

മുഹമ്മദ് ഫഹദ് – തുര്‍ക്കി – ബള്‍ഗേറിയ – 29 – 2025

അഭിഷേക് ശര്‍മ – ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ – 30 – 2026*

ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റണ്‍ – നമീബിയ – നേപ്പാള്‍ – 33 – 2024

സിക്കന്ദര്‍ റാസ – സിംബാബ്‌വേ – ഗാംബിയ – 33 – 2024

ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക – 33 – 2026

കുശാല്‍ മല്ല – നേപ്പാള്‍ – മംഗോളിയ – 34 – 2023

എന്നാല്‍ ഫുള്‍ മെമ്പര്‍ നേഷനുകള്‍ക്കെതിരെ വേഗത്തില്‍ സെഞ്ച്വറി നേടുന്ന റെക്കോഡില്‍ ഒന്നാം സ്ഥാനം അഭിഷേകിന് തന്നെയാണ്.

അന്താരാഷ്ട്ര ടി-20യിലെ വേഗമേറിയ സെഞ്ച്വറി – ഫുള്‍ മെമ്പര്‍ നേഷനുകള്‍ക്കെതിരെ

(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറിക്കായി നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ – 30 – 2026*

ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക – 33 – 2026

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – ബംഗ്ലാദേശ് – 35 – 2017

രോഹിത് ശര്‍മ – ഇന്ത്യ – ശ്രീലങ്ക – 35 – 2017

അഭിഷേക് ശര്‍മ – ഇന്ത്യ – ഇംഗ്ലണ്ട് – 37 – 2025

ടിം ഡേവിഡ് – ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 37 – 2025

അതേസമയം, അഭിഷേകിന്റെ മടക്കത്തിന് പിന്നാലെ സ്‌കോറിന്റെ വേഗം അല്‍പം കുറഞ്ഞെങ്കിലും മികച്ച നിലയില്‍ തന്നെയാണ് ഇന്ത്യ. 13 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 164 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്.

സഞ്ജു 34 പന്തില്‍ 50 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അഞ്ച് പന്തില്‍ നാല് റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്. അഭിഷേകിന് പുറമെ അഞ്ച് പന്തില്‍ രണ്ട് റണ്‍സ് നേടിയ തിലക് വര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, യാഷ് താക്കൂര്‍.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദ്ദിഖുള്ള അടല്‍, നൂര്‍ ഉള്‍ റഹ്മാന്‍, ഡാര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, ഫസല്‍ഹഖ് ഫാറൂഖി, അബ്ദുള്ള അഹമ്മദ്‌സായ്.

Content highlight: Abhishek Sharma becomes the player to score the fastest international T20 century against Full Member nations.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more