| Sunday, 18th October 2026, 2:58 pm

പരസ്പരം മത്സരിച്ചും തോല്‍പ്പിച്ചും ഒന്നും രണ്ടും സ്ഥാനങ്ങളില്‍; രോഹിത്തും മാക്‌സ്‌വെല്ലും ഡി കോക്കുമടക്കമുള്ള മഹാമേരുക്കള്‍ പിന്നില്‍

ആദർശ് എം.കെ.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പര സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും രണ്ട് വീതം മാച്ചുകള്‍ വിജയിക്കുകയും നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരം മഴ മൂലം ഫലമില്ലാതെ അവസാനിക്കുകയും ചെയ്തതോടെയാണ് പരമ്പര സമനിലയില്‍ അവസാനിച്ചത്.

പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സഞ്ജു പരമ്പരയിലെ റണ്‍ വേട്ടക്കാരില്‍ നാലാം സ്ഥാനക്കാരനായപ്പോള്‍ എട്ടാമതായാണ് അഭിഷേക് ഫിനിഷ് ചെയ്തത്.

സഞ്ജു സാംസണ്‍. Photo: CSK/x.com

സഞ്ജുവിനോളം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അഭിഷേകിനായില്ലെങ്കിലും ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ വിന്‍ഡീസ് ബൗളര്‍മാരെ നിര്‍ദയം പ്രഹരിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

അഭിഷേക് ശര്‍മ. Photo: BCCI

ഇപ്പോള്‍ ഇരുവരും ലീഡ് ചെയ്യുന്ന ഒരു റെക്കോഡാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകകുന്നത്. ടീം സ്‌കോര്‍ 200+ കടന്ന മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ അഭിഷേക് ഒന്നാമനും സഞ്ജു സാംസണ്‍ രണ്ടാമതുമാണ്.

22 ഇന്നിങ്‌സില്‍ നിന്നും അഭിഷേക് 75 സിക്‌സറുകളടിച്ചപ്പോള്‍ 24 ഇന്നിങ്‌സില്‍ നിന്നും 74 സിക്‌സറാണ് സഞ്ജുവിന്റെ സമ്പാദ്യം. ഈ റെക്കോഡില്‍ മുന്‍ നായകന്‍മാരായ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെയടക്കം ഈ ലിസ്റ്റില്‍ ഇരുവരും പിന്തള്ളിയിട്ടുണ്ട്.

200+ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ഏറ്റവുമധികം ടി-20ഐ സിക്‌സറുകള്‍

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ ഇന്നിങ്‌സ്)

അഭിഷേക് ശര്‍മ – ഇന്ത്യ – 75 (22)

സഞ്ജു സാംസണ്‍ – ഇന്ത്യ – 74 (24)

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 65 (27)

രോഹിത് ശര്‍മ – ഇന്ത്യ – 64 (19)

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 57 (17)

ജോസ് ബടലര്‍ – ഇംഗ്ലണ്ട് – 54 (22)

ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 54 (30)

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്ട്രേലിയ – 53 (18)

ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – 49 (12)

തിലക് വര്‍മ – ഇന്ത്യ – 47 (22)

ഇഷാന്‍ കിഷന്‍ – ഇന്ത്യ – 46 (21)

അതേസമയം, ഇന്ത്യയുടെ അടുത്ത പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇരുവരും. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനമാണ് ഇനി അഭി-സാം ഡുവോയ്ക്ക് മുമ്പിലുള്ളത്.

ഇന്ത്യ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

ടി-20 പരമ്പര

ആദ്യ മത്സരം: ഒക്ടോബര്‍ 22 – ക്രൈസ്റ്റ് ചര്‍ച്ച്

രണ്ടാം മത്സരം: ഒക്ടോബര്‍ 24 – ക്രൈസ്റ്റ് ചര്‍ച്ച്

മൂന്നാം മത്സരം: ഒക്ടോബര്‍ 27 – വെല്ലിങ്ടണ്‍

നാലാം മത്സരം: ഒക്ടോബര്‍ 30 – ഓക്‌ലാന്‍ഡ്

അവസാന മത്സരം: നവംബര്‍ 1 – ഹാമില്‍ടണ്‍

Content highlight: Abhishek Sharma and Sanju Samson tops the list of most T20I Sixes in 200+ team totals

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more