ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മഴ കളി തടസപ്പെടുത്തുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മയ്ക്ക് സാധിച്ചിരുന്നു. 24 പന്തില്‍ 59 റണ്‍സായിരുന്നു അഭിഷേക് സ്വന്തമാക്കിയത്. നാല് സിക്‌സറുകളും ആറ് ഫോറുകളുമാണ് ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് പിറന്നത്. 245.83 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന ഓപ്പണറാകാനാണ് അഭിഷേകിന് സാധിച്ചത്. ഈ നേട്ടത്തില്‍ വിന്‍ഡീസ് സൂപ്പര്‍ താരം എവിന്‍ ലൂയിസിനെ മറികടന്നാണ് അഭിഷേക് ഒന്നാമനായത്.
അഭിഷേക് ശര്‍മ (ഇന്ത്യ) – 9*
എവിന്‍ ലൂയവിസ് (വെസ്റ്റ് ഇന്‍ഡീസ്) – 8
ഫിന്‍ അലന്‍ (ന്യൂസിലാന്‍ഡ്) – 5
ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 5
ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ) – 4
ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 4
ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്) – 4
ക്വിന്റണ്‍ ഡി കോക് (സൗത്ത് ആഫ്രിക്ക) – 4
രോഹിത് ശര്‍മ (ഇന്ത്യ) – 4
മാത്രമല്ല അന്താരാഷ്ട്ര ടി-20യില്‍ 100 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനും അഭിഷേകിന് സാധിച്ചു. ചരിത്രത്തില്‍ ഏറ്റവും വേഗതയില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡും അഭിഷേക് സ്വന്തം പേരിലാക്കി (നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍). 785 പന്തില്‍ നിന്നാണ് അഭിഷേക് 100 സിക്‌സറുകള്‍ സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറി അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയിരുന്നു. 47 പന്തില്‍ 68 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. ആറ് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രകടനം. കുട്ടി ക്രിക്കറ്റില്‍ ഇന്ത്യക്കായി തന്റെ ഒമ്പതാം ഫിഫ്റ്റിയാണ് ശ്രേയസ് സ്വന്തമാക്കിയത്.
അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം മത്സരം ജൂലൈ നാലിന് ഓള്‍ഡ് ട്രാഫോഡില്‍ നടക്കും.
Content Highlight: Abhishek Sharma Achieve Great Record Achievement