ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏകദിന ക്രിക്കറ്റിലെ തലമുറ മാറ്റമാണ് സ്‌ക്വാഡ് പുറത്ത് വന്നപ്പോള്‍ കാണാനായത്. ഇന്ത്യന്‍ ടീം രോഹിത് ശര്‍മയെ മാറ്റി ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയിരുന്നു.
ഇപ്പോള്‍ ഈ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍. ക്യാപ്റ്റന്‍സി മാറ്റത്തില്‍ രോഹിത്തുമായി കൃത്യമായ സംഭാഷണം നടത്തിയിട്ടുണ്ടെങ്കില്‍ താനതിനെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയത് മികച്ച തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അഭിഷേക് നായര്‍.
‘ഇക്കാര്യത്തില്‍ രോഹിത് ശര്‍മയുമായി കൃത്യമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍, രോഹിത് അതിനോട് യോജിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഈ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. രോഹിത് ടീമില്‍ നിന്ന് ഗില്ലിനെ പിന്തുണക്കുകയുമാണെങ്കില്‍ ഇതൊരു മികച്ച തീരുമാനമാണ്.
നിങ്ങള്‍ ഗില്ലിനെ മെന്റര്‍ ചെയ്യാനുള്ള അവസരം രോഹിത്തിന് നല്‍കി. അവനത് അര്‍ഹിക്കുന്നുണ്ട്,’ അഭിഷേക് നായര്‍ പറഞ്ഞു.
ഈ വർഷം മെയ് മാസം രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. അതിന് പിന്നാലെ ഗില്‍ ടെസ്റ്റ് ക്യാപ്റ്റനാവുകയും ചെയ്തു. അതോടെ തന്നെ ഏകദിന ക്യാപ്റ്റന്‍സിയും താരത്തിന് നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ടിരുന്നു. എന്നാല്‍, ചാമ്പ്യന്‍സ് ട്രോഫി നേടിയാല്‍ ഏകദിനത്തില്‍ താരത്തിന്റെ ഫോം കണക്കിലെടുത്തും പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം ഉണ്ടാകില്ലെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.
ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള പരമ്പരക്ക് ശേഷമായിരിക്കും 50 ഓവര്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി കൈമാറ്റമുണ്ടാവുക എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍, വളരെ അപ്രതീക്ഷിതമായാണ് ഗില്ലിനെ ക്യാപ്റ്റനാക്കി മാറ്റിയത്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അകസര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍, യശസ്വി ജെയ്സ്വാള്‍
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അകസര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിദ് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍
Content Highlight: Abhishek Nayar says Shubhman Gill replacing Rohit Sharma as ODI captain is great decision if former captain agreed to it