2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനൽ മത്സരം ആരംഭിച്ചു. ജപ്പാനിലെ കൊരോഗി സ്പോർട്സ് പാർക്കാണ് വേദി. സ്വർണത്തിനായുള്ള മത്സരത്തിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.
മത്സരത്തിൽ ടോസ് ലഭിച്ച ഇന്ത്യൻ ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലിലും കണ്ട അതെ കോമ്പിനേഷൻ തന്നെയാണ് ഫൈനലിലും ഇന്ത്യ പുറത്തെടുത്തത്. സഞ്ജുവിനെ മൂന്നാമതാക്കി അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയുമാണ് ഓപ്പണിങ് പാട്ണർഷിപ്. മികച്ചപ്രകടനത്തിൽ അഭിഷേക് ശർമ കൈപിടിയിലാക്കിയത് അർദ്ധ സെഞ്ചുറിയാണ്. 28 പന്തിൽ 61 റൺസാണ് താരം അടിച്ചകൂട്ടിയത്.
പാകിസ്ഥാൻ ബൗളറെ സമ്മർദ്ദത്തിലാക്കുന്നു തരത്തിൽ ബാറ്റിങ് പ്രകടനമാണ്താരം കാഴ്‍വച്ചെങ്കിലും പാകിസ്ഥാൻ അറഫാത് മിൻഹാസിന്റെ പന്തിൽ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു.എന്നാൽ സൂര്യവംശിക്ക് കൂടുതൽ നേരം പിച്ചിൽ നിൽക്കാൻ സാധിച്ചില്ല. 9 പന്തിൽ രണ്ട് സിക്സുകൾ ഉൾപ്പടെ 15 റൺസ് മാത്രം വഴങ്ങി കളം വിടുകയായിരുന്നു. ശേഷം എത്തിയ സഞ്ജു സാംസണും രണ്ടക്കം എത്തിക്കാൻ കഴിഞ്ഞില്ല. രണ്ട് പന്തിൽ നാല് റൺസാണ് താരം നേടിയത്.
അഭിഷേക് ശർമ
നിലവിൽ ഇഷാൻ കിഷനും ശ്രെയസ് അയ്യരുമാണ് പിച്ചിൽ തുടരുന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 118 റൺസാണ് ഇന്ത്യ നേടിയെടുത്തിട്ടുള്ളത്.
ഏഷ്യൻ ഗെയിംസ് ഇന്ത്യൻ സ്‌ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, യശ് താക്കൂർ, വിപ്രജ് നിഗം, റസിഖ് സലാം, കാർത്തിക് ത്യാഗി, വിക്കി ഓസ്ത്വാൾ.
Content Highlight: Abhishek Gets Half Centuary in Asian Games