| Thursday, 9th November 2017, 7:26 pm

'ക്യമാറക്കണ്ണില്‍ നിന്നും ആഷിനെ സംരക്ഷിച്ച് അഭിഷേക്'; ഐശ്വര്യയുടെ മോശം ചിത്രം എടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറോട് കയര്‍ത്ത് അഭിഷേക് ബച്ചന്‍, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും സിനിമയിലെ പ്രകടനം കൊണ്ടെന്ന പോലെ ജീവിതത്തിലെ പ്രണയം കൊണ്ടും ആരാധകരുടെ മനസില്‍ ഇടം നേടിയവരാണ്. ദമ്പതികള്‍ ഒന്നിച്ചെത്തുന്ന പരിപാടികളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ഐശ്വര്യറായിയുടെ തെറ്റായ രീതിയിലുള്ള ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ അഭിഷേക് ബച്ചന്‍ ശകാരിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. ഐശ്വര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ അരികിലേക്ക് വിളിച്ചു വരുത്തി അഭിഷേക് നീരസം പ്രകടിപ്പിക്കുകയായിരുന്നു.


Also Read: കാര്യവട്ടത്തെ ക്രിക്കറ്റ് ആരവത്തില്‍ നിന്നും കൊച്ചിയിലെ കാല്‍പ്പന്ത് ആരവത്തിലേക്ക്; കൊച്ചിയിലെ കളികള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു


മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്നും തിരിച്ചു പോകുന്നതിനിടെ ഐശ്വര്യയ്ക്കും അഭിഷേകിനും കരണ്‍ ജോഹറിനും പിന്നാലെ ഫോട്ടോഗ്രാഫര്‍മാര്‍ തടിച്ച് കൂടുകയായിരുന്നു. ഇതിനിടെ ഐശ്വര്യയുടെ മോശപ്പെട്ട രീതിയിലുള്ള ഫോട്ടോയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അഭിഷേക് ബച്ചന്‍ ഫോട്ടോഗ്രാഫറെ ശകാരിക്കുകയും ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

നേരത്തെ, ഐശ്വര്യ റായി ജിമ്മില്‍ പോകുന്നു എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കും അഭിഷേക് ബച്ചന്‍ മറുപടി നല്‍കിയിരുന്നു. ആഷ് ജിമ്മില്‍ പോകറില്ലെന്നത് അടുപ്പമുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അവര്‍ ഒരു ദിവസം പോലും ജിമ്മില്‍ പോകാറില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. മകള്‍ക്കു വേണ്ടി എല്ലാം മാറ്റി വെയ്ക്കാനും തയ്യാറായ സൂപ്പര്‍ മോം തന്നെയാണ് ആഷ് എന്ന് അഭിഷേക് അഭിമാനത്തോടെ പറഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more