| Tuesday, 16th June 2026, 8:27 am

പടം സെക്കന്‍ഡ് ഹാഫ് ലാഗുണ്ടല്ലോ, നീ എന്താ ഭയങ്കര ഓവര്‍ കോണ്‍ഫിഡന്റാണോ എന്ന് കമന്റിടുന്നവരുണ്ട്: അഭിനവ് സുന്ദര്‍ നായക്

അശ്വിന്‍ രാജേന്ദ്രന്‍

ഏറെ പ്രതീക്ഷയോടെ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് നസ്‌ലെന്‍ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒരു സിനിമാക്കാരനാകന്‍ അതിയായി ആഗ്രഹിക്കുന്ന വിനീത് മാധവന്‍ എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.

റിലീസിന് മുമ്പ് മോളിവുഡ് ടൈംസിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളില്‍ സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളച്ചൊടിക്കപ്പെട്ടിരുന്നു. സംവിധായകന് അമിത ആത്മവിശ്വാസമാണെന്ന തരത്തില്‍ ചിത്രത്തെ നെഗറ്റീവായി ബാധിക്കുന്ന തരത്തിലായിരുന്നു അഭിനവിന്റെ വാക്കുകളെ പലരും വിലയിരുത്തിയത്. ചിത്രത്തിന് ട്രെയ്‌ലറില്ലാതെ നേരിട്ട് റിലീസ് ചെയ്തതും ഇതേ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

അഭിനവ് നസ്‌ലെനൊപ്പം. Photo: X.com

ഇപ്പോഴിതാ ഇത്തരം നെഗറ്റീവ് കമന്റുകളെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഭിമുഖങ്ങള്‍ക്ക് പിന്നാലെ കുറെ ആളുകള്‍ എന്റെ കമന്റ് ബോക്‌സില്‍ വന്ന് പലതും പറയാന്‍ തുടങ്ങി. ചിത്രത്തെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പ്രീ റിലീസ് അഭിമുഖങ്ങളില്‍ പറഞ്ഞ ശേഷം പടത്തിന് സെക്കന്‍ഡ് ഹാഫില്‍ ലാഗുണ്ടല്ലോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ പടം ലാഗുണ്ടായിക്കോട്ടെ പക്ഷേ പടം നല്ലതാണല്ലോ എന്ന കോണ്‍ഫിഡന്‍സാണ് എനിക്കുള്ളത്,’ അഭിനവ് പറഞ്ഞു.

മോളിവുഡ് ടൈംസ്. Photo: District

മോളിവുഡ് ടൈംസില്‍ തനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും അല്പം ഡൈല്യൂട്ട് ചെയ്തിട്ടാണെങ്കിലും താന്‍ പറയാന്‍ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും ചിത്രത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രം പുറത്തിറങ്ങിയതോടെ കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തില്‍ ഇല്ലാത്ത സമാധാനം തനിക്കുണ്ടായിട്ടുണ്ടെന്നും ഇനി സമാധാനത്തോടെ ചിത്രങ്ങള്‍ ചെയ്യുമെന്നും അഭിനവ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Abhinav Sunder Nayak talks about hate comments towards him after mollywood times releases

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more