| Monday, 8th June 2026, 8:56 am

ഏതൊരു ഡയറക്ടറും ആഗ്രഹിക്കുന്ന ഒരു നടനാണ് നസ്‌ലെന്‍: അഭിനവ് സുന്ദർ നായക്

കെ.എസ് ഷാബിന

‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ‘മോളിവുഡ് ടൈംസ്’. നസ്‌ലെൻ നായകനായ ഈ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലെ മെൽവിൻ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നസ്‌ലെന്റെ കരിയറിലെ മറ്റൊരു പ്രധാന ചിത്രമാണിത്.

‘മോളിവുഡ് ടൈംസ്’ എന്ന സിനിമക്ക് ശേഷം നടൻ നസ്‌ലെനെക്കുറിച്ച് സംവിധായകൻ അഭിനവ് സുന്ദർ നായക് പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. നസ്‌ലെൻ വളരെ ആത്മാർത്ഥതയുള്ള ഒരു നടനാണെന്നും ഒരു സിനിമക്കാവശ്യമായ എന്ത് മാറ്റവും സ്വീകരിക്കാൻ തയ്യാറാകുമെന്നും അഭിനവ് പറയുന്നു. ഒരു സംവിധായകൻ ഒരു നടനിൽ നിന്നും ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും നസ്‌ലെനുണ്ടെന്നും അഭിനവ് കൂട്ടിച്ചേർത്തു. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോളിവുഡ് ടൈംസ്.Screengrab/Youtube

‘നസ്‌ലെനൊപ്പം വർക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ മനസ്സിൽ കണ്ടതിനേക്കാൾ മികച്ചതായി തോന്നി. വളരെ സിൻസിയറാണ്, കൃത്യനിഷ്ഠയുണ്ട്, എല്ലാ കാര്യങ്ങളും ഷാർപ്പായി നോട്ട് ചെയ്യും. പെർഫോമൻസിന്റെ കാര്യത്തിലാണെങ്കിലും ഭയങ്കര കംഫർട്ടബിൾ ആയിരുന്നു . ഭാരം കൂട്ടാൻ പറഞ്ഞാൽ കൂട്ടും, ഭാരം കുറയ്ക്കാൻ പറഞ്ഞാൽ കുറയ്ക്കും; ഭയങ്കര ഫ്ലെക്സിബിളായിട്ടുള്ള ആളാണ്. എല്ലാ രീതിയിലും കമ്മിറ്റഡായിട്ടുള്ള നടനാണ്. ഒരു ഡയറക്ടർ ഏറ്റവും അധികം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു നടനാണ് നസ്‌ലെൻ,’ അഭിനവ് പറയുന്നു

ഈ ചിത്രം നസ്‌ലെന് വേണ്ടി മാത്രം എഴുതിയതാണെന്നും അദ്ദേഹത്തിന് പകരമായി മറ്റൊരു നടനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും അഭിനവ് വ്യക്തമാക്കുന്നു. നസ്‌ലെൻ ഈ സിനിമ ചെയ്യാൻ തയ്യാറായിരുന്നില്ലെങ്കിൽ താൻ മറ്റാരെയും വെച്ച് ഈ ചിത്രം സംവിധാനം ചെയ്യില്ലായിരുന്നു എന്നും,അങ്ങനെ സംഭവിച്ചാൽ ‘മോളിവുഡ് ടൈംസ്’ എന്ന സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും അഭിനവ് കൂട്ടിച്ചേർത്തു.

മോളിവുഡ് ടൈംസ്.Photo:Baradwaj Ranagan

‘നസ്‌ലെന് പകരമായി മറ്റൊരു നടനെക്കുറിച്ച് ആലോചിച്ചിട്ടില്ല, അത് നസ്‌ലെന് വേണ്ടി മാത്രം എഴുതിയ കഥയാണ്. നസ്‌ലെൻ അഭിനയിക്കാൻ തയ്യാറായില്ലെങ്കിൽ ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രം തന്നെ ഉണ്ടാവില്ലായിരുന്നു. ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ നിവിൻ പോളിയെ വെച്ച് ചെയ്യാൻ തീരുമാനിച്ചപ്പോൾ ആ കഥ നിവിൻ പോളിയെ മനസിൽ കണ്ടുകൊണ്ട് മാത്രം എഴുതിയതായിരുന്നു.

പിന്നീട് നിവിന് അത് ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് വിനീതേട്ടനെ തീരുമാനിച്ചത്. വിനീത് സമ്മതിച്ച ആ നിമിഷം തിരക്കഥ മുഴുവനായും വിനീത് ശ്രീനിവാസന് വേണ്ടി മാറ്റിയെഴുതുകയാണ് ഉണ്ടായത്. നിവിന് വേണ്ടി എഴുതിയ സ്ക്രിപ്റ്റ് അല്ല വിനീതിനെ വെച്ച് ഷൂട്ട് ചെയ്തത്. നിങ്ങൾ നിവിന്റെ വേർഷൻ അല്ല മുകുന്ദൻ ഉണ്ണിയിൽ കണ്ടത്,’ അഭിനവ് പറഞ്ഞു.

Content Highlight: Abhinav Sunder Nayak says Naslen is an actor every director wishes for

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more