റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതി. മെയ് 26ാം തീയതിയാണ് 20 വർഷത്തെ തടവിന് വിധിച്ചുകൊണ്ട് റിയാദ് വിചാരണക്കോടതി ഉത്തരവ് ഉണ്ടായിരുന്നത്. ആ ഉത്തരവിന് എതിരെയാണ് പ്രോസിക്യൂഷൻ അപ്പീൽ പോയത്.
20 വർഷത്തിലധികം തടവ് കാലാവധി വർധിപ്പിക്കണമെന്ന ആവശ്യമായിരുന്നു മുന്നോട്ട് പ്രോസിക്യൂഷൻ വെച്ചിട്ടുണ്ടായിരുന്നത്. എന്നാൽ വിചാരണക്കോടതി 20 വര്‍ഷത്തെ കഠിനതടവ് അംഗീകരിച്ചുകൊണ്ട് കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് കോടതി ഉത്തരവ്. ഏകദേശം 19 വർഷത്തോളമായി ജയിലിൽ കഴിയുകയാണ് റഹീം. ഒരു വർഷത്തിനുള്ളിൽ തന്നെ റഹീമിന് ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കും.
19 വർഷത്തോളം ജയിലിൽ കഴിഞ്ഞതുകൊണ്ട് തന്നെ ഉടൻ റിലീസ് ചെയ്യണമെന്നാവശ്യമാണ് റഹീമിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ അത് കോടതി തള്ളുകയായിരുന്നു.
Content Highlight: Abdul Rahims Release will be Delayed