| Sunday, 8th January 2017, 8:07 pm

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രചരണം നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബി.ജെ.പി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണെന്നും ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചെകുത്താനാണ് ബി.ജെ.പിയെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു.


യു.പി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പകരം ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രചരണത്തിന് ഇറങ്ങുമെന്നും ആംആദ്മി പാര്‍ട്ടി.

പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പ്രമുഖ നേതാക്കളെല്ലാം യു.പിയില്‍ ബി.ജെ.പിക്കെതിരെ പ്രചരണത്തിനറങ്ങുമെന്നും ബി.ജെ.പി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണെന്നും ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചെകുത്താനാണ് ബി.ജെ.പിയെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു.

യു.പിയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എന്തു സംഭവിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് പറയില്ല. എന്നാല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ഉറപ്പിച്ചു പറയുമെന്നും വൈഭവ് മഹേശ്വരി പറഞ്ഞു.


Read more: തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കില്ല


നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യരുതെന്നും ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് മണിക്കൂറുകളോളം വരി നിര്‍ത്തിയ മോദിയെ ഒരു പാഠം പഠിപ്പിക്കണമെന്നും കെജ്‌രിവാള്‍ യു.പിയിലെ ജനങ്ങളോട് നേരത്തെ പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ 80 സീറ്റുകളില്‍ 73ഉം മോദിക്ക് അനുകൂലമായാണ് പോയത്. ഇത് സംഭവിച്ചില്ലായിരുന്നെങ്കില്‍ മോദി ഇന്നു പ്രധാനമന്ത്രിയാകുമായിരുന്നില്ല. ഇപ്പോള്‍ വീണ്ടും രാജ്യം മുഴുവനും യു.പിയിലെ ജനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. മോദിയെ ഒരു പാഠം പഠിപ്പിക്കേണ്ടത് യു.പിയിലെ ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന യു.പി തെരഞ്ഞെടുപ്പ് ഫെബ്രുവരി 11ന് ആരംഭിച്ച് മാര്‍ച്ച് 8നാണ് അവസാനിക്കുന്നത്.


Also read: കശ്മീര്‍ യുവാക്കളെ നേരെ നടത്താന്‍ ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ സംഘടന


Latest Stories

We use cookies to give you the best possible experience. Learn more