| Saturday, 15th August 2026, 5:25 pm

നിനക്ക് നല്ല ഭാഗ്യമാ, ആകെ ഒരൊറ്റ ഡയലോഗല്ലേയുള്ളൂ എന്നാണ് മായേച്ചി പറഞ്ഞത്, ചേച്ചിക്ക് മലയാളം പറയാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു: ആശിഷ് ജോ ആന്റണി

അമര്‍നാഥ് എം.

മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയുടെ അമരക്കാരനായ ആന്റണി പെരുമ്പാവൂരിന്റെ മകനാണ് ആശിഷ് ജോ ആന്റണി. എമ്പുരാനിലൂടെ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ ആശിഷിന്റെ ആദ്യ മുഴുനീള വേഷം തുടക്കത്തിലാണ്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ തുടക്കത്തില്‍ ആശിഷിന്റെ പ്രകടനം പലരെയും ഞെട്ടിച്ചു.

ക്രൂരനായ വില്ലന്‍ കഥാപാത്രമായി ഗംഭീര പ്രകടനമാണ് ആശിഷ് കാഴ്ചവെച്ചത്. അധികം ഡയലോഗുകളില്ലാതെ, കണ്ണിലൂടെ വില്ലനിസം കാണിക്കാന്‍ ആശിഷിന് സാധിച്ചു. കരിയറിലെ ആദ്യ മുഴുനീളവേഷം തന്നെ ആശിഷ് ഗംഭീരമാക്കിയിട്ടുണ്ട്. കഥാപാത്രത്തിനായി താന്‍ വലിയ തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടായിരുന്നെന്ന് ആശിഷ് പറഞ്ഞു.

റിയല്‍ ലൈഫ് ഡോക്യുമെന്ററികളാണ് കൂടുതലായും റഫര്‍ ചെയ്തതെന്ന് താരം പറയുന്നു. നൈറ്റ് സ്‌റ്റോക്കര്‍, ഡെഡ് ബണ്ടി തുടങ്ങിയ ഡോക്യുമെന്ററി സീരീസുകള്‍ കണ്ടിരുന്നെന്നും അതില്‍ നിന്ന് ചില കാര്യങ്ങള്‍ എടുത്തെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു. മേക്കപ്പും ആ കഥാപാത്രത്തിന്റെ ലുക്കിന് കൂടുതല്‍ ഗുണം ചെയ്‌തെന്നും താരം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ആശിഷ് ജോ ആന്റണി.

‘സെറ്റില്‍ പിന്നെ പലപ്പോഴും ഞാന്‍ ആ ക്യാരക്ടര്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഷോട്ട് കഴിഞ്ഞാല്‍ എങ്ങോട്ടെങ്കിലും മാറിനില്‍ക്കും. ഒന്നാമത് ഡയലോഗ് കുറവാണ്. അത് വലിയൊരു പ്രശ്‌നമായിരുന്നു. ഡയലോഗുകള്‍ കുറവായതുകൊണ്ട് കണ്ണിലൂടെ വേണം നമ്മള്‍ കാര്യങ്ങള്‍ എക്‌സ്പ്രസ് ചെയ്യാന്‍. അതിന് അത്യാവശ്യം പാടുപെടേണ്ടി വന്നു.

സെറ്റില്‍ ഇതിനെപ്പറ്റി ഞാനും മായ ചേച്ചിയും സംസാരിക്കുകയും ചെയ്തു. ചേച്ചിക്ക് മലയാളം ഡയലോഗ് പറയാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടായിരുന്നു. എന്റെ അവസ്ഥ കണ്ടിട്ട് ‘നിനക്ക് ഭാഗ്യമല്ലേ, ഡയലോഗൊന്നുമില്ലല്ലോ’ എന്ന് പറഞ്ഞു. അത് കേട്ടപ്പോഴാണ് എനിക്ക് കുറച്ച് ആശ്വാസമായത്. പിന്നീട് കാര്യങ്ങള്‍ എളുപ്പമായി,’ ആശിഷ് ജോ ആന്റണി പറഞ്ഞു.

ചിത്രത്തില്‍ കൂടെ വര്‍ക്ക് ചെയ്ത എല്ലാവരും അറിയുന്നവരായിരുന്നെന്നും അത് കൂടുതല്‍ നെര്‍വസ്സാക്കിയെന്നും താരം പറയുന്നു. എല്ലാ ക്രെഡിറ്റുകളും സംവിധായകന്‍ ജൂഡ് ആന്തണിക്കാണെന്നും ആശിഷ് പറഞ്ഞു. ചിത്രത്തിലെ സ്‌മോക്കിങ് സീനുകള്‍ വീട്ടുകാര്‍ കാണുമെന്ന പേടി തനിക്ക് ഉണ്ടായിരുന്നെന്നും അതിന് അമ്മ നല്‍കിയ കമന്റ് എല്ലാവരെയും ചിരിപ്പിച്ചെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Aashish Joe Antony shares the shooting experience with Vismaya Mohanlal

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more