| Friday, 30th June 2017, 1:04 pm

'അഞ്ചുപൈസയുടെ ജനാധിപത്യം ഇതിലൊന്നിലുമില്ല': സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആഷിഖ് അബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.

സിനിമാ സംഘടനകളിലൊന്നിലും പേരിനുപോലും ജനാധിപത്യം ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

“സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി !” എന്നാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്.


Also Read: ഗാന്ധിയുടെ ഇന്ത്യയില്‍ കൊല്ലരുതെന്ന് പ്രധാനമന്ത്രി; മോദിയുടെ ഇന്ത്യയില്‍ അവര്‍ വീണ്ടും കൊന്നു: വീണ്ടും ടെലഗ്രാഫ് റോക്‌സ്!!!!


നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയുടെ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ച സാഹചര്യത്തിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം വന്നിരിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന അമ്മ ജനറല്‍ ബോഡീ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്തിരുന്നില്ല. ചില നടിമാര്‍ ഈ വിഷയം സംഘടനയില്‍ ഉയര്‍ത്തിട്ടും അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി വിമന്‍ കലക്ടീവ് ഇന്‍ സിനിമയും രംഗത്തുവന്നിരുന്നു.

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ദിലീപ്, സലിംകുമാര്‍ തുടങ്ങിയ താരങ്ങളില്‍ നിന്നും പ്രതികരണമുണ്ടായിട്ടും അമ്മ ഇതിനെതിരെ യാതൊരു നിലപാടും സ്വീകരിച്ചിരുന്നില്ല. അമ്മയുടെ നിലപാടിനെ ചോദ്യം ചെയ്ത മാധ്യമങ്ങളോട് വളരെ രൂക്ഷമായാണ് ഭാരവാഹികള്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് ആഷിഖ് അബുവിന്റെ വിമര്‍ശനം വന്നിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more