| Friday, 20th September 2019, 9:17 am

'മരിക്കുന്നതിന് മുന്‍പ് വന്നുകാണാന്‍ പറ്റാത്തതില്‍ വലിയ വേദനയോടെ, കുറ്റബോധത്തോടെ യാത്രാമൊഴി'; സത്താറിന് ആദരാഞ്ജലികളുമായി ആഷിഖ് അബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിര്യാതനായ നടന്‍ സത്താറിന് ആദരാഞ്ജലികള്‍ രേഖപ്പെടുത്തി സംവിധായകന്‍ ആഷിഖ് അബു. മരിക്കുന്നതിന് മുന്‍പ് വന്നുകാണാന്‍ പറ്റാത്തതില്‍ വലിയ വേദനയോടെ, കുറ്റബോധത്തോടെ യാത്രാമൊഴി എന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ മികച്ച വേഷത്തില്‍ സത്താര്‍ അഭിനയിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സത്താര്‍ വെള്ളിത്തിരയില്‍ എത്തിയ ചിത്രമായിരുന്നു ആഷിഖ് അബു ചിത്രം.

‘കലാ രംഗത്ത് ജാതീയ വേര്‍തിരിവുകളുണ്ട്, ഞാന്‍ പ്രിവിലേജ്ഡാണ്’; ജാതി തിരയുന്നവര്‍ കലയെ സ്‌നേഹിക്കുന്നവരല്ലെന്നും ഹരീഷ് ശിവരാമകൃഷ്ണന്‍

എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായും അഭിനയിച്ചു.
മികച്ച നടനായും പിന്നീട് വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചു. ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2003-ന് ശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല. എന്നാല്‍ 2012-ല്‍ 22 ഫീമെയില്‍ കോട്ടയം, 2013-ല്‍ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളില്‍ സത്താര്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധ നേടി. 2014-ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കി വച്ചതാണ് അവസാനം അഭിനയിച്ച ചിത്രം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more