[]തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിയില് മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കാന് തെളിവില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിതലയ്ക്കെതിരെയും തെളിവില്ല. പോലീസ് അന്വേഷണം നടത്തി തള്ളിയ കേസാണിത്. ഇത് ഗൗരവത്തിലെടുക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
മദ്യനയത്തില് പാര്ട്ടിക്കും മുന്നണിക്കും എതിര്പ്പില്ല. ഇത് തെറ്റായി എന്ന് കോണ്ഗ്രസിലെയോ ഘടകകക്ഷിയിലെയോ ആരും പറഞ്ഞിട്ടില്ല. എന്നാല് ടൂറിസം മേഖലയ്ക്ക് നഷ്ടമുണ്ടാകുമെന്നാണ് പറഞ്ഞതെന്നും ആര്യാടന് പറഞ്ഞു.
ടൈറ്റാനിയം മാലിന്യ നിര്മാര്ജന പദ്ധതിയില് അഴിമതി നടന്നുവെന്ന ഹരജിയില് കേസ് രജിസ്റ്റര് ചെയ്ത് തുടരന്വേഷണം നടത്താന് വിജിലന്സ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിംകുഞ്ഞ്, മുന് വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്, ടൈറ്റാനിയം മുന് എം.ഡി ഈപ്പന് ജോസഫ് അടക്കമുള്ള ഉദ്യോഗസ്ഥര്, കമ്പനി പ്രതിനിധികളായ ഡി. ബാസു, രാജീവന് എന്നിവര്ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്ദേശിച്ചിരിക്കുന്നത്.