| Tuesday, 17th April 2018, 1:36 pm

ഐ.പി.എല്‍; അപൂര്‍വ റെക്കോഡിനുടമയായി ഓസീസ് താരം ആരോണ്‍ ഫിഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊഹാലി: കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ആരോണ്‍ ഫിഞ്ചിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡ്. ഐ.പി.എല്ലില്‍ ഏഴ് വ്യത്യസ്ത ഫ്രാഞ്ചൈസികളുടെ ഭാഗമാകുന്ന ആദ്യ താരമാണ് ആരോണ്‍ ഫിഞ്ച്. ഇത്തവണ കിങ്സ് ഇലവന്‍ പഞ്ചാബാണ് ഓസീസ് താരത്തെ സ്വന്തമാക്കിയത്.


Read Also : ‘ജനകീയ ഹര്‍ത്താല്‍’ സംഘപരിവാറിന്റെ സൈബര്‍ വിംഗ് ആസൂത്രണം ചെയ്തതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ലക്ഷ്യം വര്‍ഗീയ കലാപം: ചന്ദ്രിക പത്രം


മുമ്പ് രാജസ്ഥാന്‍ റോയല്‍സ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, പൂനെ വാരിയേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഒരു മത്സരം മാത്രമാണ് ഫിഞ്ച് കളിച്ചത്.

ഈ സീസണില്‍ തുടക്കത്തിലെ മത്സരങ്ങള്‍ ഫിഞ്ചിന് നഷ്ടമായിരുന്നു. മാത്രമല്ല, തുടര്‍ച്ചയായ രണ്ട് സീസണിലും ആദ്യ പന്തില്‍ തന്നെ പുറത്താവുന്ന താരം കൂടിയായി മാറി ആരോണ്‍ ഫിഞ്ച്.

Latest Stories

We use cookies to give you the best possible experience. Learn more