| Friday, 18th January 2019, 11:25 pm

''ആംആദ്മി ചെറിയ പാര്‍ട്ടി, അവര്‍ വരും പോകും'' ആം ആദ്മിയുമായുള്ള സഖ്യത്തെ തള്ളി ഷീല ദീക്ഷിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ ആം ആദ്മിയുമായുള്ള സഖ്യസാധ്യതകളെ തള്ളി കോണ്‍ഗ്രസ് ദല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത്. തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനും ജയിക്കാനുമുള്ള കഴിവ് കോണ്‍ഗ്രസിനുണ്ടെന്ന് അവര്‍ പറഞ്ഞു.

ALSO READ: ”ഇവിടെ ഒന്നും നടക്കില്ല, വൈകാതെ അവര്‍ ഞങ്ങള്‍ക്കൊപ്പം ചേരും”; യോഗത്തില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് എം.എല്‍.എമാരെ കുറിച്ച് എച്ച്.ഡി. കുമാരസ്വാമി

അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയെകുറിച്ച് ആശങ്ക വേണ്ട. അവര്‍ ദല്‍ഹിയില്‍ മാത്രമുള്ളൂ. മറ്റേതെങ്കിലും സംസ്ഥാനത്ത് അവര്‍ സജീവമായുണ്ടോ?. അതൊരു ചെറിയ പാര്‍ട്ടിയാണ്. അവര്‍ വരും പോകും-ഷീല വ്യക്തമാക്കി.

ദല്‍ഹി മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത് കഴിഞ്ഞ ദിവസമാണ കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റത്. 2015ല്‍ ഷീലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ അട്ടിമറിച്ചാണ് കെജ്‌രിവാള്‍ അധികാരത്തിലെത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more