ഇന്ത്യന്‍ സിനിമയില്‍ ഒരു കാലത്തും പുതുമ നഷ്ടപ്പെടാതെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ 3 ഇഡിയറ്റ്‌സ്. ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ ഖാനും ആര്‍ മാധവനും, ഷര്‍മന്‍ ജോഷിയും, കരീന കപൂറും പ്രധാനവേഷത്തിലെത്തിയ ചിത്രം ചേതന്‍ ഭഗത്തിന്റെ നോവലായ ഫൈവ് പോയിന്റ് സംവണ്ണിനെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയിരുന്നത്.
ബോളിവുഡില്‍ വലിയ വിജയമായി മാറിയതിന് പിന്നാലെ നന്‍പന്‍ എന്ന പേരില്‍ തമിഴിലും 3 ഇഡിയോട്ട എന്ന പേരില്‍ മെക്‌സിക്കന്‍ ഭാഷയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സ്വീകലുകള്‍ അരങ്ങുവാഴുന്ന ഇന്നത്തെക്കാലത്ത് ഇന്ത്യന്‍ സിനിമ ഏറെ ആഘോഷിച്ച 3 ഇഡിയറ്റ്‌സിന്റെ 2വിനെക്കുറിച്ച് പറയുകയാണ് നടന്‍ ആമിര്‍ ഖാന്‍. ഇതോടെ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്നും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ആമിര്‍ ഖാന്‍. Photo: Golden Globes
‘രാജ്കുമാര്‍ ഹിരാനിയും അഭിജാത് ജോഷിയും 3 ഇഡിയറ്റ്‌സ് 2വിന് വേണ്ടി വര്‍ക്ക് ചെയ്യുകയാണ്. കഥ ഞാന്‍ കേട്ടിരുന്നു.. സ്‌ക്രിപ്റ്റില്‍ ഇനിയും ഒരുപാട് ജോലികള്‍ ബാക്കിയുണ്ടെങ്കിലും കേട്ടിടത്തോളം വളരെയധികം മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. വളരെ അസാധാരണമായ കഥയില്‍ ഹ്യൂമറെല്ലാം വളരെ നന്നായി വര്‍ക്കായിട്ടുണ്ട്. ആദ്യഭാഗത്തില്‍ കണ്ടവരുടെ കഥ തന്നെയാണ് പറയുന്നത്. പക്ഷേ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്നതാണ് പശ്ചാത്തലം.
വരാനിരിക്കുന്ന ദിവസങ്ങളില്‍ എനിക്ക് ചെയ്യാനുള്ള ചിത്രങ്ങളില്‍ ഒന്നാണിത്. അഭിജാത്തും രാജുവും ചേര്‍ന്ന് നല്ല രീതിയില്‍ ചിത്രം കണ്‍സീവ് ചെയ്ത് ബ്യൂട്ടിഫുള്ളായാണ് കഥ എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ ചെയ്യാന്‍ ഞാനും കാത്തിരിക്കുകയാണ്,’ആമിര്‍ ഖാന്‍.
3 ഇഡിയറ്റ്‌സ്. Photo: IMDB
ഇതോടെ സ്വീകലുകളാല്‍ സമ്പന്നമായ സമീപകാല ഇന്ത്യന്‍ സിനിമയിലേക്ക് ഉടന്‍ തന്നെ 3 ഇഡിയറ്റ്‌സും വന്നെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ധുരന്ധര്‍, പുഷ്പ, ജയിലര്‍, കല്‍ക്കി, സലാര്‍ തുടങ്ങി മുന്‍നിര ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം രണ്ടാം ഭാഗവും മൂന്നാം ഭാഗവുമായി കളം പിടിക്കുകയാണ്. മലയാള സിനിമയിലും സ്ഥിതി വ്യത്യസ്തമല്ല. കേരള ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ആട് 3, വാഴ 2, മോഹിനിയാട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് ഇതിനോടകം സ്വീകലുകളായി പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ദൃശ്യം 3യും ഈ വിഭാഗത്തിലുണ്ട്.
Content Highlight: Aamir Khan talks about third part for 3 Idiots