| Friday, 29th November 2013, 1:24 pm

5 കോടിയുടെ പാട്ട്!!

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ധൂം 3 യിലെ ഒരു പാട്ട് സീനിന് വേണ്ടി മാത്രം ചിലവഴിച്ചത് അഞ്ച് കോടിയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയേറിയ പാട്ടായിരിക്കുകയാണ് ഇതോടെ ധൂം 3യില്‍ കത്രീനയും ആമിറും ഒന്നിച്ച ഈ ഗാനരംഗം.

മലാങ് എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കോടികള്‍ ചിലവിട്ടിരിക്കുന്നത്. ഈ ഗാനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 200 ഓളം നര്‍ത്തകരാണ് ഗാനരംഗത്ത് ആമിറിനും കത്രീനയ്ക്കുമൊപ്പം ചുവടുവെച്ചിരിക്കുന്നത്.

ഇരുപത് ദിവസത്തോളം നടത്തിയ റിഹേഴ്‌സലിനൊടുവിലാലണത്രേ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. കത്രീനയും ആമിറും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.

ധൂം സീരീസിലെ മൂന്നാം പതിപ്പാണ് അടുത്തമാസം പുറത്തിറങ്ങുന്നത്. ആമിര്‍ ഖാന്‍ ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ എത്തുന്നുവുന്നെതാണ് ധൂം 3യുടെ ഏറ്റവും വലിയ പ്രത്യേകത.

Latest Stories

We use cookies to give you the best possible experience. Learn more