| Monday, 22nd June 2026, 1:07 pm

രണ്ട് സെഞ്ച്വറി നേടിയിട്ടും അവനെ ടീമില്‍ നിന്നും ഒഴിവാക്കി: ആകാശ് ചോപ്ര

സുദേവ് എ

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓപ്പണര്‍ യശ്വസി ജെയ്‌സ്വാളിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. അഫ്ഗാനെതിരെ സെഞ്ച്വറി നേടിയിട്ടും ജെയ്സ്വാള്‍ പുറത്തായി. ഇപ്പൊ ജെയ്‌സ്വാളിന് അവസരം നല്‍കാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

വളരെ കുറച്ച് മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടും ജെയ്‌സ്വാളിന് അവസരം ലഭിച്ചില്ലെന്നാണ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘യശ്വസി ജെയ്‌സ്വാളിനോട് സഹതാപം തോന്നും. അവന്‍ വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.. രണ്ട് സെഞ്ച്വറികള്‍ നേടിയെങ്കിലും അടുത്ത പരമ്പരയ്ക്കുള്ള ടീമില്‍ അവന് ഇടം ലഭിച്ചില്ല. ഇപ്പോള്‍ അഫ്ഗാനെതിരെ സെഞ്ച്വറി നേടിയിട്ടും അടുത്ത പരമ്പരയില്‍ നിന്നും അവനെ ഒഴിവാക്കിയിരിക്കുകയാണ്’, ആകാശ് ചോപ്ര പറഞ്ഞു.

പരിക്കേറ്റ വിരാട് കോഹ്‌ലിക്ക് പകരക്കാരനായാണ് ജെയ്സ്വാള്‍ അഫ്ഗാനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇടം നേടിയത്. അഫ്ഗാനെതിരെയുള്ള പരമ്പരക്കുള്ള ടീമില്‍ വിരാട് ഇടം നേടിയെങ്കിലും താരം പിന്നീട് പുറത്താവുകയായിരുന്നു.

കോഹ്‌ലി ഹാംസ്ട്രിങ് ഇഞ്ചുറി മൂലമാണ് പരമ്പരയില്‍ നിന്നും പുറത്തായത്. കോഹ്ലിക്ക് പകരം ടീമിലെത്തിയ ജെയ്‌സ്വാള്‍ അഫ്ഗാനെതിരെ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. അവസാന ഏകദിനത്തില്‍ ജെയ്‌സ്വാള്‍ 86 പന്തില്‍ പുറത്താവാതെ 110 റണ്‍സ് നേടിയാണ് ടീമിന് വിജയം സമ്മാനിച്ചത്. 14 ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം സ്വന്തമാക്കിയത്.

അതേസമയം മൂന്ന് മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 14നാണ് നടക്കുന്നത്. ബര്‍മിങ്ഹാമിലെ എഡ്ബാജ്സ്റ്റണിലാണ് മത്സരം. രണ്ടാം മത്സരം ജൂലൈ 16നും മൂന്നാം മത്സരം ജൂലൈ 19നും നടക്കും.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ, ഗുര്‍നൂര്‍ ബ്രാര്‍.

Content Highlight: Aakash Chopra talks about Yashasvi Jaiswal

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more