അയര്‍ലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യത്തെ ടി-20 പരമ്പരയാണിത്. സ്റ്റോര്‍മോണ്ട് ബില്‍ഫാസ്റ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യന്‍ പ്ലെയിങ് ഇലവനെയാണ്.
യുവ താരം വൈഭവ് സൂര്യവംശി സ്‌ക്വാഡില്‍ ഇടം നേടിയതോടെ ടീമിന്റെ ടോപ് ഓര്‍ഡറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വലിയ ആശങ്കയാണ് നല്‍കുന്നത്. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.
വൈഭവിന് ഇലവന്റെ ഭാഗമാകാന്‍ സാധിക്കുമോ എന്ന വലിയ ചോദ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുവ താരത്തിന് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍, ടോപ് ഓര്‍ഡറിലുള്ള മൂന്നില്‍ ഒരാളെ ഒഴിവാക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
‘ആ കുട്ടിക്ക് (സൂര്യവംശി) ഇലവന്റെ ഭാഗമാകാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വലിയ ചോദ്യമുണ്ട്. രണ്ട് വഴികളുണ്ട്. നീതി പുലര്‍ത്തുക അല്ലെങ്കില്‍ അവസരം നല്‍കുക, കാരണം നീതി പുലര്‍ത്തിയാല്‍ അവസരം നല്‍കാന്‍ കഴിയില്ല, അവസരം നല്‍കിയാല്‍ നീതി പുലര്‍ത്താന്‍ കഴിയില്ല. ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള നാല് കളിക്കാരില്‍ മൂന്ന് പേരെ കളിപ്പിക്കണം. നാലുപേര്‍ക്കും കളിക്കാന്‍ കഴിയില്ല. മാത്രമല്ല അഭിഷേക് ശര്‍മയും സഞ്ജു സാംസണും തന്റെ ടീമിന്റെ ഭാഗമാകുമെന്നും താന്‍ നീതിയുടെ കൂടെ പോകുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
അഭിഷേക് ശര്‍മയും സഞ്ജു സാംസണും
നീതിയുടെ പക്ഷത്ത് നിന്ന് നോക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അനീതി ചെയ്യാന്‍ കഴിയില്ല. ടീമില്‍ നിലനിര്‍ത്തിയിരിക്കുന്ന ആരെയെങ്കിലും നിങ്ങള്‍ കളിപ്പിക്കണം. വൈഭവ് സൂര്യവംശി വലിയ രീതിയില്‍ തയ്യാറെടുത്തുകഴിഞ്ഞു, പക്ഷേ നീതിയെക്കുറിച്ച് ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് വൈഭവിന് അവസരം നല്‍കാന്‍ കഴിയില്ല.
നിങ്ങള്‍ അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍, മൂന്നില്‍ ഒരാളെ ഒഴിവാക്കേണ്ടിവരും. അവിടെയും നിങ്ങള്‍ക്ക് ഒരു റൊട്ടേഷന്‍ പോളിസിബിളിറ്റി ഉണ്ടാക്കാം, പക്ഷേ ഞാന്‍ ആ അഭിപ്രായത്തെ അംഗീകരിക്കുന്നില്ല. ഇത്ര നേരത്തെ അത് ആവശ്യമാണോ? അപ്പോള്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും എന്റെ ടീമിന്റെ ഭാഗമാകും. ഞാന്‍ നീതിയുടെ കൂടെ പോകും. ലോകകപ്പ് നേടിയവരോടൊപ്പം നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ചോപ്ര പറഞ്ഞു.
ഇഷാന്‍ കിഷനെ മൂന്നാം സ്ഥാനത്തും, ശ്രേയസ് അയ്യരെ നാലാം സ്ഥാനത്തും നിലനിര്‍ത്തുക. അദ്ദേഹമാണ് പുതിയ ക്യാപ്റ്റന്‍. തിലക് വര്‍മയെ അഞ്ചാം സ്ഥാനത്തും നിലനിര്‍ത്തും. ഇപ്പോള്‍ അദ്ദേഹം ഈ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. ശിവം ദുബെ ആറാം സ്ഥാനത്തും, അതായത് അദ്ദേഹം കുറച്ച് പന്തെറിയേണ്ടിവരും,’ യൂട്യൂബ് ചാനലില്‍ ചോപ്ര പറഞ്ഞു.
Content Highlight: Aakash Chopra talks about Sanju Samson and Abhishek Sharma