ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് കളിക്കാന്‍ സാധ്യത ലഭിച്ചില്ലായിരുന്നു. നിലവില്‍ കിവീസിനെതിരായ പരമ്പര വിജയിച്ചിട്ടുണ്ടെങ്കിലും വരുണിന് വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. നാലാം മത്സരത്തിന് മുന്നോടിയായി ക്രിക്ഇന്‍ഫോയില്‍ നടന്ന ചര്‍ച്ചയില്‍ ചോപ്ര പറഞ്ഞു.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
‘ഈ രണ്ട് മത്സരങ്ങളിലും അദ്ദേഹം കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, അതിനായി ഒരു ഫാസ്റ്റ് ബൗളറെ ടീമില്‍ നിന്ന് പുറത്തിരുത്തേണ്ടിവരും. ഇതിനോടകം പരമ്പര ഇന്ത്യ നേടിയിട്ടുണ്ടെങ്കിലും എട്ടാം നമ്പറില്‍ ഒരു ബാറ്ററെ ഉള്‍പ്പെടുത്തുന്നതിനുപകരം ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെ കളിപ്പിക്കാന്‍ ഇന്ത്യ തയ്യാറാകുമെന്ന് തോന്നുന്നില്ല.
എന്നാല്‍, ഒരു ഫാസ്റ്റ് ബൗളറെ ഒഴിവാക്കുമോ എന്നതാണ് ചോദ്യം. കാരണം, നമ്മള്‍ ഈഡന്‍ പാര്‍ക്കിലാണ് കളിക്കുന്നത്. ഇവിടെ നേര്‍രേഖയിലുള്ള ബൗണ്ടറികള്‍ വളരെ ചെറുതാണ്. പിച്ചില്‍ ആവശ്യത്തിന് പുല്ലുണ്ടാകാനും സാധ്യതയുണ്ട്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് ചെറിയ സഹായവും ലഭിക്കും. അതിനാല്‍, മൂന്ന് പേസ് ബൗളര്‍മാരെ കളിപ്പിക്കേണ്ടത് അനിവാര്യമായി മാറും,’ ചോപ്ര പറഞ്ഞു.
വരുണ്‍ ചക്രവര്‍ത്തി
ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 49 മത്സരങ്ങളിലെ 46 മത്സരങ്ങളില്‍ നിന്ന് 75 വിക്കറ്റാണ് വരുണ്‍ നേടിയത്. 17.34 ആവറേജിലാണ് താരം വിക്കറ്റ് വീഴ്ത്തിയത്. 5/17 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. 2026 സെപ്റ്റംബറില്‍ അഫ്ഗാനിസ്ഥാനെതിരായ ടി-20 മത്സരത്തിലാണ് വരുണ്‍ അവസാനമായി കലിച്ചത്. അതേസമയം ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബര്‍ 30നാണ് നടക്കുക.
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.
Content Highlight: Aakash Chopra Talking About Varun Chakravarthy