| Wednesday, 3rd June 2026, 10:58 pm

പാണ്ഡ്യയും പന്തും ഉള്‍പ്പെടെ നാല് പേര്‍ക്കും എട്ടിന്റെ പണി കിട്ടും; തുറന്ന് പറഞ്ഞ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

2027ലെ ഐ.പി.എല്‍ സീസണില്‍ ഫ്രാഞ്ചൈസികള്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയുള്ള താരങ്ങളെക്കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഐ.പി.എല്ലില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷബ് പന്ത്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ അജിന്‍ക്യ രഹാനെ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഋതുരാജ് ഗെയ്ക്വാദ് എന്നിവരെ ഫ്രാഞ്ചൈസികള്‍ നായക സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നാണ് ചോപ്രയുടെ നിരീക്ഷണം. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും താരങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാ ചോപ്രയുടെ പ്രതികരണം.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ

‘ആദ്യത്തേത് ഹര്‍ദിക് പാണ്ഡ്യയാണ്. മുംബൈ അദ്ദേഹത്തെ നിലനിര്‍ത്തുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ അവനെ മൂന്ന് വര്‍ഷമായി ക്യാപ്റ്റനായി നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിച്ചേക്കില്ല. മൂന്ന് വര്‍ഷത്തില്‍ രണ്ടെണ്ണത്തില്‍ അവര്‍ പട്ടികയുടെ ഏറ്റവും താഴെയായിരുന്നു. അടുത്ത സീസണില്‍ അവര്‍ മറ്റേതങ്കിലും ക്യാപ്റ്റനിലേക്ക് പോയേക്കാം.

രണ്ടാമത്തെ ക്യാപ്റ്റന്‍ റിഷബ് പന്ത് ആയിരിക്കാമെന്ന് എനിക്ക് തോന്നുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന്റെ സീസണ്‍ മികച്ചതായിരുന്നില്ല. വാസ്തവത്തില്‍, ഈ ഫ്രാഞ്ചൈസി തുടര്‍ച്ചയായ മൂന്ന് വര്‍ഷവും യോഗ്യത നേടിയിട്ടില്ല. റിഷബ് പന്ത് രണ്ട് വര്‍ഷത്തേക്ക് ക്യാപ്റ്റനായിരുന്നു, അത് അവസാനിച്ചെന്ന് തോന്നുന്നു.
അവനെ വിട്ടയച്ചേക്കില്ല, പക്ഷേ അവന്‍ ക്യാപ്റ്റനായി തുടരില്ലെന്ന് എനിക്ക് തോന്നുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷബ് പന്ത്

മൂന്നാമത്തേത് അജിന്‍ക്യ രഹാനെയാനെയായിരിക്കും. രണ്ട് വര്‍ഷമായി കെ.കെ.ആര്‍ അദ്ദേഹത്തിന് അവസരം നല്‍കി. അദ്ദേഹം റണ്‍സ് നേടിയിട്ടില്ല എന്നല്ല, സ്‌ട്രൈക്ക് റേറ്റ് തീര്‍ച്ചയായും സംശയാസ്പദമായി തുടരുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം മോശക്കാരനുമല്ല, പക്ഷേ അവര്‍ക്ക് ഒരു വഴിത്തിരിവിന്റെ ആവശ്യമുണ്ട്. അവര്‍ ഒരു പുതിയ ക്യാപ്റ്റനെയും കണ്ടെത്തേണ്ടിവരും.കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ അജിന്‍ക്യ രഹാനെ

നാലാമത്തേത് അല്‍പ്പം ഞെട്ടിക്കുന്നതാണ്. അത് ചെന്നൈയുടെ കാര്യമാണ്. ചെന്നൈയ്ക്ക് തന്ത്രങ്ങള്‍ മെനയാന്‍ അറിയില്ല. എന്നാല്‍ ചേട്ടന്‍ (സഞ്ജു സാംസണ്‍) അവിടെയുണ്ട്, സഞ്ജുവിന് ഒരുപാട് പരിജയസമ്പത്തുണ്ട്. അദ്ദേഹം ഒരുപാട് ക്യാപ്റ്റനായിട്ടുണ്ട്, രാജസ്ഥാനെ അദ്ദേഹം ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്,’ യൂട്യൂബ് ചാനലില്‍ ചോപ്ര സംസാരിച്ചു.

ഋതുരാജ് ഗെയ്ക്വാദ്

അതേസമയം ഐ.പി.എല്‍ 2026 ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തുടര്‍ച്ചയായി രണ്ടാം സീസണിലും ചാമ്പ്യന്‍മാരായിരിക്കുകയാണ്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം.

Content Highlight: Aakash Chopra talking about the players who are likely to lose the captaincy in  IPL 2027 season

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more