സേന രാജ്യങ്ങളില്‍ പര്യടനത്തിന് പോകുമ്പോള്‍ മികച്ച നിലവാരമുള്ള സന്നാഹ മത്സരങ്ങള്‍ കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സേന രാജ്യങ്ങളിലേക്ക് പേകുമ്പോള്‍ മുമ്പ് നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന പര്യടനങ്ങള്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ സന്നാഹ മത്സരങ്ങളുടെ നിലവാരം കുറവാണെന്നും, മത്സരങ്ങളുടെ നിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നിങ്ങള്‍ സേന രാജ്യങ്ങളിലേക്ക് പര്യടനം നടത്തുകയാണെങ്കില്‍, നിര്‍ബന്ധിത സന്നാഹ മത്സരങ്ങളുണ്ടാകും. വേനല്‍ക്കാല്‍ കാലത്ത് മുഴുവന്‍ ഇംഗ്ലണ്ട് പര്യടനം നീണ്ടുനിന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. നാല് മാസം നീണ്ടുനിന്ന ആ പര്യടനത്തില്‍ കൗണ്ടി ടീമുകള്‍ക്കെതിരെ സന്നാഹ മത്സരങ്ങള്‍ കളിക്കുമായിരുന്നു. ആ കാലഘട്ടത്തില്‍ കൗണ്ടി ടീമുകള്‍ മികച്ച നിലവാരമുള്ളവയായിരുന്നു.
പലപ്പോഴും അവര്‍ ഞങ്ങളെ തോല്‍പ്പിക്കുന്ന തരത്തിലുള്ള പ്രകടനവും കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മത്സരത്തിന് പ്രാധാന്യമില്ലെന്ന് പറഞ്ഞ് അവര്‍ രണ്ടാം നിര താരങ്ങളെയാണ് കളിപ്പിക്കുന്നത്. സന്നാഹ മത്സരങ്ങള്‍ക്ക് മികച്ച നിലവാരം ഉറപ്പാക്കണം,’ ചോപ്ര പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ രണ്ടാം മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഇനി ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ്.
നവംബര്‍ 19നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ബാസിന്‍ റിസര്‍വിലാണ് മത്സരം. കിവീസിനെതിരായ രണ്ടാം ടെസ്റ്റ് നവംബര്‍ 27 മുതല്‍ ഹാഗ്‌ലി ഓവലിലും നടക്കും. പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
Content Highlight: Aakash Chopra Talking About Quality Of Friendly Matches