| Monday, 16th November 2026, 10:51 pm

ഇത് അപൂര്‍വമായ കാര്യമാണ്; കുല്‍ദീപിനെ അവഗണിക്കുന്നതില്‍ പ്രതികരിച്ച് ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

കുല്‍ദീപ് യാദവിനെ ഇന്ത്യന്‍ ടീം കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. മികച്ച റെക്കോഡുള്ള താരമായിട്ടും കുല്‍ദീപിനെ ടീമില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഒഴിവാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ചോപ്രയുടെ പ്രതികരണം.

‘കുല്‍ദീപിനെ നാട്ടിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്. ഇത് അല്‍പ്പം അപൂര്‍വമായ കാര്യമാണ്. ഒരാളെ ടീമില്‍ ഉള്‍പ്പെടുത്തിയ ശേഷം തിരിച്ചയക്കുന്ന രീതി സാധാരണമല്ല. ടീമിലേക്ക് താരങ്ങളെ കൂട്ടിച്ചേര്‍ക്കുകയാണ് പതിവ്, ഒഴിവാക്കുകയല്ല. ഇതെന്തൊരു വിരോധാഭാസമാണ്?കുൽദീപ് യാദവ്

മൂന്ന് ഫോര്‍മാറ്റുകളിലും ലോകത്തെ ഒന്നാം നമ്പര്‍ സ്പിന്നറാണ് അദ്ദേഹം. എന്നിട്ടും ഇടയ്ക്കിടെ വളരെ എളുപ്പത്തില്‍ ടീമില്‍ നിന്ന് പുറത്താക്കുന്നു. പാലില്‍ നിന്ന് ഈച്ചയെ എടുത്തുകളയുന്നതുപോലെയാണ് കുല്‍ദീപിനെ ടീമില്‍ നിന്ന് ഒഴിവാക്കുന്നത്,’ ആകാശ് ചോപ്ര പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ കുല്‍ദീപിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. പിന്നാലെ ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും താരത്തെ ഒഴിവാക്കി. പകരം പേസര്‍ ഗുര്‍നൂര്‍ ബ്രാറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിനായാണ് കുല്‍ദീപിനെ നാട്ടിലേക്ക് തിരിച്ചയച്ചത്.

Content Highlight: Aakash Chopra Talking About Kuldeep Yadav
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more