ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ക്കും വിശ്രമം നല്‍കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. മാത്രമല്ല ടീമിലെ എല്ലാവര്‍ക്കും മത്സരപരിചയം ആവശ്യമാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. ലോകകപ്പിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ക്രിക്ഇന്‍ഫോയിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗില്‍, രോഹിത്, കോഹ്‌ലി എന്നിവര്‍ക്ക് വിശ്രമം നല്‍കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലാവര്‍ക്കും മത്സരപരിചയം ആവശ്യമാണ്. അതേസമയം, ആവശ്യത്തിന് ഏകദിന മത്സരങ്ങളും നിലവിലില്ല. ഇതിന് ശേഷം ന്യൂസിലാന്‍ഡിനെതിരായ പരമ്പരയുണ്ട്.
തുടര്‍ന്ന് ഡിസംബറില്‍ ശ്രീലങ്ക, ജനുവരിയില്‍ സിംബാബ്‌വേ. ഇതൊന്നും മതിയായ മത്സരങ്ങളല്ല. അതിന് ശേഷം ഐ.പി.എല്ലാണ്. അതുകഴിഞ്ഞ് എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കറിയാം? മാത്രമല്ല വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി മധ്യനിരയെ പൂര്‍ണമായി സജ്ജമാക്കാന്‍ ഉറപ്പായൊരു മാര്‍ഗമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,’ ആകാശ് പറഞ്ഞു.
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ 39 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
വിരാട് കോഹ്‌ലി-Photo: Indian Cricket Team/Facebook.com
കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയുമായാണ് ഗില്‍ തിളങ്ങിത്. 133 പന്തില്‍ നിന്നും പുറത്താകാതെ 223 റണ്‍സുമായാണ് ഗില്‍ കരുത്തുകാട്ടി. 26 ഫോറും എട്ട് സികസറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 75 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി 88 പന്തില്‍ 138 റണ്‍സ് നേടിയരുന്നു. ഗില്ലും മത്സരത്തില്‍ 110 റണ്‍സ് നേടി സെഞ്ച്വറി നേടിയിരുന്നു. നാളെയാണ് (ഒക്ടോബര്‍ മൂന്ന്) പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.
Content Highlight: Aakash Chopra Talking About Indian Star Players