| Sunday, 15th February 2026, 11:59 am

100 ശതമാനം ആരോഗ്യവാനാണെങ്കില്‍ അഭിഷേക് കളിക്കണം; തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. നിര്‍ണായക മത്സരത്തില്‍ അഭിഷേക് കളിക്കാന്‍ സാധ്യതയുണ്ടെന്നും പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ കളിക്കണമെന്നും ചോപ്ര പറഞ്ഞു.

‘അഭിഷേക് കളിക്കാന്‍ സാധ്യതയുണ്ട്. വയറുവേദന വരുമ്പോള്‍ അത് പെട്ടെന്ന് മാറും. നിങ്ങള്‍ക്ക് ആരോഗ്യമുണ്ടെന്ന് 100 ശതമാനം തോന്നുന്നുണ്ടെങ്കില്‍ കളിക്കണം, നിങ്ങളുടെ ഊര്‍ജ്ജം ചോര്‍ന്നുപോകാതെ ശ്രദ്ധിക്കണം. അതാണ് ഏക മുന്നറിയിപ്പ്.

കൊളംബോയില്‍ ഹ്യുമിഡിറ്റി കൂടുതലായതിനാല്‍ അഭിഷേക് ശാരീരിക ക്ഷമത ശ്രദ്ധിക്കണം. പരിക്കൊന്നുമില്ലാത്തതിനാല്‍ മറ്റ് ആശങ്കകളൊന്നുമില്ല. അദ്ദേഹം വളരെ നന്നായി ബാറ്റ് ചെയ്യുന്നു. പരിശീലനത്തില്‍ അദ്ദേഹം തുടര്‍ച്ചയായി സിക്‌സറുകള്‍ അടിച്ചുകൊണ്ടിരുന്നു. അത് അതിശയകരമായ വാര്‍ത്തയാണ്,’ ആകാശ് ചോപ്ര പറഞ്ഞു.അഭിഷേക് ശര്‍മ ബാറ്റിങ്ങിനിടയില്‍ – Photo: BCCI

ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അഭിഷേക് കളിച്ചെങ്കിലും നമീബിയക്കെതിരായ രണ്ടാം മത്സരത്തില്‍ ആരോഗ്യ പ്രശ്‌നം കാരണം താരത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. പകരം സഞ്ജു സാംസനാണ് ഓപ്പണിങ്ങിലെത്തിയത്. എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മ തിരിച്ചെത്തിയിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ താരം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തിന് മുന്നോടിയായ പരിശീലന സെഷനില്‍ താരം ഏര്‍പ്പെട്ടിരുന്നു.

അതേസമയം 2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് (ഫെബ്രുവരി 15ന്) കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഇരു ടീമുകളും വിജയിച്ചിരുന്നു. ഇതോടെ മൂന്നാം മത്സരത്തില്‍ ആരാകും വിജയം സ്വന്തമാക്കുകയെന്നാണ് ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത്.

Content Highlight: Aakash Chopra Instruct Abhishek Sharma Ahead India VS Pakistan Match

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more