പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം സ്വന്തമാക്കിയ ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മോശം റിലീസെന്നാണ് പലരും എ.ഒ.ടിയെ വിശേഷിപ്പിച്ചത്. മികച്ച പ്രൊമോഷന്‍ നല്‍കിയെങ്കിലും കേരളത്തിലടക്കം വേണ്ടത്ര സ്‌ക്രീനുകള്‍ ചിത്രത്തിന് ലഭിച്ചിരുന്നില്ല. പലയിടത്തും ചെറിയ സ്‌ക്രീനുകളാണ് എ.ഒ.ടിക്ക് ലഭിച്ചത്. ആന്ധ്രയിലും പ്രതീക്ഷിച്ചത്ര സ്‌ക്രീനുകള്‍ എ.ഒ.ടിക്ക് ലഭിക്കാത്തത് വലിയ വാര്‍ത്തയായിരുന്നു.
കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന ദുല്‍ഖറിന്റെ ഏറ്റവും മോശം ഫസ്റ്റ് ഡേ കളക്ഷന്‍ ആകാസം ലോ ഒക്ക താരയിലൂടെ പിറവിയെടുത്തു. വെറും അഞ്ച് കോടി മാത്രമായിരുന്നു ആദ്യദിനം ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ വേര്‍ഡ് ഓഫ് മൗത്തിലൂടെ ചിത്രം ഗംഭീര കുതിപ്പാണ് ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ നടത്തുന്നത്.
ആകാസം ലോ ഒക്ക താര Photo: Screen grab/ Geetha Arts
ഗംഭീര പ്രതികരണം ലഭിച്ച ചിത്രം രണ്ടാം ദിനം മുതല്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്ക് വ്യാപിച്ചു. കളക്ഷനിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പലയിടത്തും ഡിമാന്‍ഡ് കാരണം എക്‌സ്ട്രാ ഷോസ് അടക്കം ആഡ് ചെയ്ത ചിത്രം രണ്ടാം ദിനം എട്ട് കോടിയും മൂന്നാം ദിനം 11 കോടിയുമാണ് ഇതുവരെ നേടിയത്. ആദ്യദിവത്തെ കളക്ഷന്റെ ഇരട്ടി മൂന്നാം ദിവസം നേടിയതാണ് ട്രാക്കര്‍മാര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ആദ്യ വീക്കെന്‍ഡില്‍ തന്നെ 24 കോടിക്കടുത്ത് സ്വന്തമാക്കാനും എ.ഒ.ടിക്ക് സാധിച്ചു.
വര്‍ക്കിങ് ഡേയ്‌സില്‍ തരക്കേടില്ലാത്ത കുതിപ്പ് നടത്തിയാല്‍ ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം ലാഭകരമാകുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. ബ്രേക്ക് ഇവനാകണമെങ്കില്‍ 80 കോടിയാണ് ചിത്രത്തിന് ആവശ്യം. മലയാളത്തില്‍ നിരാശപ്പെടുത്തിയാലും തെലുങ്കില്‍ തന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ പാളില്ലെന്ന് ഒരിക്കല്‍കൂടി ദുല്‍ഖര്‍ തെളിയിച്ചിരിക്കുകയാണ്.
ആകാസം ലോ ഒക്ക താര Photo: Theatrical poster
എ.ഒ.ടിക്കൊപ്പം തിയേറ്ററുകളിലെത്തിയ ഓ.എമ്മിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധനുഷിനൊപ്പം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തിയ ഓ.എം ഇതിനോടകം 80 കോടിക്കടുത്ത് നേടിക്കഴിഞ്ഞു. അച്ഛന്റെയും മകന്റെയും സിനിമ ക്ലാഷ് റിലീസാവുകയും രണ്ട് സിനിമകള്‍ക്കും പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്ത അപൂര്‍വ കാഴ്ചക്കും സിനിമാലോകം സാക്ഷ്യം വഹിക്കുകയാണ്.
ആന്ധ്രയിലെ ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് ബഹിരാകാശ സഞ്ചാരിയാകാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ആകാസം ലോ ഒക്ക താര പറയുന്നത്. താര എന്ന ടൈറ്റില്‍ കഥാപാത്രമായി പുതുമുഖം സാത്വിക വീരവല്ലി വേഷമിടുമ്പോള്‍ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസന്‍, ഗൗതം വാസുദേവ് മേനോന്‍, മുരളി ശര്‍മ, സ്വാസിക, റുഹാനി ശര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlight: Aakasam Lo Oka Tara movie third day collection is 12 crore