| Wednesday, 3rd June 2020, 9:38 pm

പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നെത്തിയ സിനിമാപ്രവര്‍ത്തകന് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ പോയ സിനിമാപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചു. മേയ് 22 നാണ് ഇദ്ദേഹം ജോര്‍ദാനില്‍ നിന്ന് മടങ്ങിയെത്തിയത്.

നേരത്തെ തന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. സ്വമേധയാ താന്‍ കൊവിഡ് ടെസ്റ്റ് നടത്തുകയായിരുന്നെന്നും ഫലം നെഗറ്റീവാണെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെയാണ് പൃഥ്വിരാജിന്റെ കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് പുറത്തുവന്നത്.

ഏഴു ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മെയ് 29 നായിരുന്നു പൃഥ്വിരാജ് വീട്ടിലേക്കു മടങ്ങിയത്.

Latest Stories

We use cookies to give you the best possible experience. Learn more