| Friday, 12th January 2018, 6:04 am

ജിമിക്കി കമ്മലിന് ശേഷം പുതിയ ഡാന്‍സ് ചലഞ്ച്; ഇത്തവണ ഷാജി പാപ്പനും കൂട്ടരും ആടി തകര്‍ത്ത ചങ്ങാതി നന്നായാലിന്റെ ഡാന്‍സ് കവര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ:  ക്രിസ്മസ് റിലീസുകളില്‍ ഏറ്റവും വലിയ വിജയവുമായി ആട് 2 ജൈത്ര യാത്ര തുടരുകയാണ്. ചിത്രം റിലീസ് ആവുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ ചങ്ങാതി നന്നായാല്‍ എന്ന തകപ്പന്‍ ഡാന്‍സ് സോങ് ഹിറ്റായിരുന്നു. പാപ്പനും കൂട്ടരും തകര്‍ത്താടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ രണ്ട് മില്ല്യണിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

ഇപ്പോള്‍ ഇതാ ചങ്ങാതി നന്നായാല്‍ എന്ന പാട്ടിന്റെ ഡാന്‍സ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് ടീം നാച്ച് കൊറിയോഗ്രാഫി. ചിത്രത്തില്‍ ഈ പാട്ടില്‍ നൃത്തം ചെയ്തതും ഇതേ ടീം തന്നെയാണ്. മുംബൈ ആസ്ഥാനമായുള്ള നാച്ച് കൊറിയോഗ്രഫി ടീം ആദ്യമായാണ് ഒരു സിനിമയില്‍ കൊറിയോഗ്രാഫി ചെയ്തത്.

ചിത്രത്തിലെ ചങ്ങാതി നന്നായാല്‍ എന്ന പാട്ടിന് ഡാന്‍സ് ചെയ്ത് സോഷ്യല്‍ മീഡിയ വഴിയോ teamenaach@gmail.com എന്ന ഇ-മെയിലിലേക്കോ ഡാന്‍സ് വീഡിയോകള്‍ നാച്ചിന് അയക്കാനാണ് ടീം പറയുന്നത്. എറ്റവും മികച്ച ഡാന്‍സുകള്‍ നാച്ചിന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനലിലൂടെ പുറത്ത് വിടും ഒരു സര്‍പ്രൈസ് സമ്മാനവും അവര്‍ക്കായി നാച്ച് ഒരുക്കി വെച്ചിട്ടുണ്ട്.

ചിത്രത്തിലെ ഗാനരംഗത്തില്‍ അഭിനയിച്ച നിക്കോളെ കോണ്‍സെസൗവും, സോനല്‍ ദേവ് രാജും തന്നെയാണ് നാച്ചിന്റെ ചാലഞ്ചിങ് വീഡിയോയിലും ഡാന്‍സ് ചെയ്തിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന പാട്ടിന് മനു മഞ്ജിത്തും പ്രീതി നമ്പ്യാരുമാണ് വരികള്‍ രചിച്ചത്.

മുമ്പ് ഷാനിന്റെ തന്നെ സംഗീതത്തില്‍ പുറത്ത് വന്ന മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ ചലഞ്ച് ഉണ്ടാക്കിയ ഓളം വലുതായിരുന്നു. വിവിധരാജ്യക്കാര്‍ വരെ പാട്ട് ഏറ്റെടുക്കുകയും തങ്ങളുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് ചലഞ്ച് അവതരിപ്പിക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more