| Saturday, 9th August 2025, 10:45 pm

തിരുവനന്തപുരം - മൂവാറ്റുപുഴ യാത്രക്കിടെ കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം – മൂവാറ്റുപുഴ യാത്രക്കിടെ കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ മധ്യവയസ്‌കന്റെ ലൈംഗികാതിക്രമം. പരാതി ഉന്നയിച്ചിട്ടും ഡ്രൈവറും കണ്ടക്ടറും ഇടപ്പെട്ടില്ലെന്ന് യുവതി ആരോപിച്ചു.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് പോകുന്ന ബസില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ബസില്‍ നിരവധി സീറ്റുകള്‍ ഉണ്ടായിട്ടും ഇയാള്‍ തന്റെ അടുത്ത് വന്നിരിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഒരുപാട് തവണ താന്‍ മാറിയിരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഇയാള്‍ അടുത്തേക്ക് നീങ്ങിയിരുന്ന ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. ഈ സംഭവം ഫോണില്‍ ചിത്രീകരിച്ച യുവതി പ്രതികരിക്കുകയും കണ്ടക്ടറെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ കണ്ടക്ടറോ ഡ്രൈവറോ വിഷയത്തില്‍ ഇടപ്പെട്ടില്ലെന്നും യുവതി പറഞ്ഞു.

Content Highlight: A young woman was sexually assaulted on a KSRTC bus during the Thiruvananthapuram – Muvattupuzha journey

Latest Stories

We use cookies to give you the best possible experience. Learn more