| Saturday, 1st March 2025, 4:53 pm

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വ്‌ളോഗറെ അറസ്റ്റ് ചെയ്ത് പൊലീസ്. വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ പി,വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരില്‍ നിന്നാണ് ജുനൈദിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിന്മേലാണ് കേസ്.

രണ്ട് വര്‍ഷത്തോളമായി പ്രണയമാണെന്നും വിവാഹവാഗ്ദാനങ്ങളും നല്‍കി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയെ നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍ നിന്നും രക്ഷപ്പെടാനായി പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നതായും ഇതിനിടെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിന് സമീപത്ത് നിന്ന് പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് (ശനിയാഴ്ച) മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.

Content Highlight: A vlogger who tortured a young woman by promising her marriage was arrested

We use cookies to give you the best possible experience. Learn more