| Friday, 3rd May 2019, 11:13 am

പ്രകാശം പരത്തുന്ന ഗ്രാമ വീഥികളിലൂടെ, പൗരാണികതയുടെ കല്‍പടവുകളില്‍ ഇരിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്നു ടോമി

ചില സിനിമകളിലൊക്കെ ഗാനരംഗങ്ങളിലും മറ്റും വളരെ മനോഹരമായ പടവുകള്‍ ഉള്ള കുളങ്ങള്‍ കണ്ടിട്ടില്ലേ. വാസ്തുവിദ്യയുടെ പരമോന്നത ഉദാഹരണങ്ങളായ അവ .പക്ഷേ ശരിക്കും കുളങ്ങളല്ല, വേനല്‍ക്കാലത്തേയ്ക്ക് ജലം സംഭരിച്ചു വയ്ക്കുന്ന കിണറുകളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും വലുതുമായ പടിക്കിണര്‍ ചാന്ദ് ബോരിയുള്‍പ്പെടെ നിരവധി ഗംഭീര കാഴ്ച്ചകള്‍ ഉള്ള ആഭാ നഗരി അഥവാ ആഭാ നേരിയിലേയ്ക്ക് ഒന്ന് പോയാലോ.

ആഭാനേരി അഥവാ കിണറുകളുടെ ഗ്രാമം

ജയ്പ്പൂരില്‍ നിന്ന് ആഗ്രയിലേക്കുള്ള പാതയില്‍ 95 കി മീ സഞ്ചരിച്ചാല്‍ ആഭാനേരി യില്‍ എത്തിച്ചേരാം. ആഭാനേരിയെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ പടിക്കിണറുകള്‍ തന്നെയാണ്. ഇവിടെയുള്ള എല്ലാ പടിക്കിണറുകളിലും വച്ച് സഞ്ചാരികളെ വിസ്മയിപ്പിക്കുക വാസ്തുശില്‍പ്പപരമായി അത്ഭുതാവഹമായ ഭംഗിയുള്ള ചാന്ദ് ബോരി യാണ്. ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ളതും ആഴമുള്ളതുമായ പടിക്കിണര്‍ ആണിത്. നിറയെ തലങ്ങും വിലങ്ങും അടുക്കി വെച്ചിരിക്കുന്നതു പോലെയുള്ള പടവുകള്‍ ഏതൊരു സഞ്ചാരിയുടേയും കണ്ണും മനസും നിറയ്ക്കും.
ആഭാ നേരിയിലെ മറ്റൊരു ആകര്‍ഷണം ഹര്‍ഷത് മാതാ ക്ഷേത്രമാണ്.
മധ്യ കാലഘട്ടത്തിലെ ഭാരതീയ വാസ്തു വിദ്യയുടെ വൈഭവം വിളിച്ചോതുന്ന ഈ ക്ഷേത്രം നിരവധി സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്.

നാടന്‍ നൃത്തരൂപങ്ങള്‍ക്ക് കൂടി പേര് കേട്ട നാടാണ് ആഭാ നേരി. രാജസ്ഥാന്റ ഘൂമര്‍ , കാല്‍ബേലിയ, ഭാവി തുടങ്ങിയ ഗ്രാമീണ നൃത്ത രൂപങ്ങള്‍ അവയില്‍ ചിലതാണ്. ഭില്‍ ആദിവാസി ഗോത്രത്തിന്റെ നൃത്തരൂപമാണ് ഘൂമര്‍. പത്മാവതി സിനിമയില്‍ ദീപിക പദുകോണ്‍ ഘൂമറിന് ചുവടുവച്ചത് ഓര്‍ക്കുന്നില്ലേ, അത് തന്നെ സംഭവം.

ജയ്പ്പൂരില്‍ നിന്നും തൊണ്ണൂറ് കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിലേക്ക് ഇന്ത്യയിലെ ഏതു പ്രദേശത്ത് നിന്നും ഏളുപ്പം എത്തിച്ചേരാം.ഇതിന്റെ പഴയ കാല പ്രതാപവും വൈവിധ്യമാര്‍ന്ന സംസ്‌കാരവും ലോകത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.

We use cookies to give you the best possible experience. Learn more