| Monday, 2nd January 2017, 11:55 am

'ഒബാമ ടോയ്‌ലറ്റ് പേപ്പര്‍, ഒബാമയ്ക്കും മറ്റ് മുസ്‌ലീങ്ങള്‍ക്കും പ്രവേശനമില്ല': കടുത്ത വംശവെറിയുമായി യു.എസിലെ ബിസിനസ് സ്ഥാപനം

ഡൂള്‍ന്യൂസ് ഡെസ്‌ക്


“ഒബാമയ്ക്കും മറ്റ് മുസ്‌ലീങ്ങള്‍ക്കും പ്രവേശനമില്ല”  എന്ന കുറിപ്പുമായാണ് ഇവര്‍ കസ്റ്റമേഴ്‌സിനെ സ്വീകരിക്കുന്നത്.


ന്യൂയോര്‍ക്ക്: സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരായ വംശീയാധിക്ഷേപത്തിന് ശക്തികൂടുന്നു. ഒബാമയെയും മുസ്‌ലീങ്ങളെയും അധിക്ഷേപിക്കുന്ന പോസ്റ്ററുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂമെക്‌സികോയിലെ ഒരു ബിസിനസ് സ്ഥാപനം.

“ഒബാമയ്ക്കും മറ്റ് മുസ്‌ലീങ്ങള്‍ക്കും പ്രവേശനമില്ല”  എന്ന കുറിപ്പുമായാണ് ഇവര്‍ കസ്റ്റമേഴ്‌സിനെ സ്വീകരിക്കുന്നത്. ദ മെയില്‍ കണ്‍വീനിയന്‍സ് സ്റ്റോറാണ് സ്ഥാപനത്തിനു മുമ്പില്‍ ഇങ്ങനെയൊരു പോസ്റ്റര്‍ തൂക്കിയിരിക്കുന്നത്.


Also Read:‘നിങ്ങള്‍ കൊന്നയാളുടെ മയ്യത്ത് നിസ്‌കാരം കഴിയുംവരെയെങ്കിലും വെടിവെപ്പ് അവസാനിപ്പിക്കൂ’ കശ്മീരിലെ ഒരു പള്ളിയില്‍ നിന്നുണ്ടായ വിളംബരം


“ഒബാമ ടോയ്‌ലറ്റ് പേപ്പര്‍” എന്ന പേരില്‍ സ്ഥാപന ഉടമ പരസ്യം ചെയ്തിരുന്നെന്നും സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ മാര്‍ലണ്‍ മെക് വില്യംസ് പറയുന്നു. “നിങ്ങള്‍ അതിനുള്ളിലേക്കു കടക്കുമ്പോള്‍ ഇതിനേക്കാള്‍ വേദനിക്കും. നിങ്ങള്‍ അധികം ഉള്ളിലേക്കു പോകാന്‍ കഴിയില്ല.” അദ്ദേഹം പറയുന്നു. വംശവെറി നിറഞ്ഞ ഇത്തരം പോസ്റ്ററുകള്‍ കണ്ട് സഹികെട്ടാണ് ആ ഷോപ്പിലെ ജോലി ഉപേക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞവര്‍ഷം “ഒബാമയെ വധിക്കൂ” എന്ന പോസ്റ്റര്‍ ഈ ഷോപ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.


Also Read:അധികാരത്തിലെത്തിയശേഷം മോദി നടത്തിയ 10 യൂടേണുകള്‍: എല്ലാ മോദി ആരാധകരും വായിച്ചിരിക്കാന്‍


ഒബാമയ്ക്കു പുറമേ ഹിലരിയെയും ക്ലിന്റണെയും അപമാനിക്കുന്ന ബോര്‍ഡുകളും ഇവിടെ വില്‍പ്പന നടത്തിയിരുന്നു. കറുത്തവര്‍ഗക്കാരെ പൊലീസുകാര്‍ വെടിവെച്ചു കൊല്ലുന്നതിനെതിരെ പരസ്യമായി പ്രതിഷേധിച്ച നാഷണല്‍ ഫുട്‌ബോള്‍ ലീഗ് കളിക്കാരന്‍ കോളിന്‍ കാപീര്‍നിക്കിനെ അധിക്ഷേപിക്കുന്ന പരസ്യങ്ങളും ഇവിടെയുണ്ട്.

“അമിത ശമ്പളം പറ്റുന്ന സങ്കരവര്‍ഗയിനം ആഫ്രിക്കയിലേക്കു തിരിച്ചുപോകണം” എന്നാണ് കോളിനെതിരെ ഇറക്കിയ പോസ്റ്റര്‍.

ഈ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ തോതില്‍ പ്രചരിക്കുകയും ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സ്ഥാപനത്തെതിരെ എന്തെങ്കിലും തരത്തിലുള്ള അന്വേഷണങ്ങള്‍ നടക്കുകയോ ആരെങ്കിലും ഇതിനെതിരെ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. നിലവില്‍ 350,000 ഡോളറിന് വില്പനയ്ക്കു വെച്ചിരിക്കുകയാണ് ഈ സ്റ്റോര്‍.

We use cookies to give you the best possible experience. Learn more