ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ശുഭ്മൻ ഗില്ലും അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യരുമാണ് ടീമിനെ നയിക്കുക. ടെസ്റ്റ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് അവസാന രണ്ട് മത്സരങ്ങളിൽ ഗില്ലിന് വിശ്രമം അനുവദിച്ചത്.
ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ വഹിക്കുന്ന ഒരു വലിയ ചുമതലയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് സർക്കിളുകളിൽ സജീവമായിരിക്കുന്നത്. ന്യൂസിലാൻഡ് പര്യടനത്തിൽ നാലോ അഞ്ചോ നെറ്റ് ബൗളർമാരെ ഗിൽ കൊണ്ടുപോവും. ഇവരുടെയെല്ലാം ചെലവുകൾ ഗിൽ ഒറ്റയ്ക്ക് വഹിക്കും.
ഇവരുടെ യാത്ര, താമസം ഉൾപ്പെടെയുള്ള ചെലവുകളും ഗില്ലിന്റെ ചുമതലയാണ്. വിദേശ പര്യടനങ്ങളിൽ സാധാരണയായി ബി.സി.സിഐയാണ് നെറ്റ് ബൗളർമാരെ ഒരുക്കാറുള്ളത്. എന്നാൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം സ്വന്തം ചെലവിൽ ബൗളർമാരെ കൊണ്ടുപോയി പരിശീലനം നടത്താൻ ഒരുങ്ങുന്നത്.
ഗില്ലിന്റെ ഈ തീരുമാനത്തിന് ക്രിക്കറ്റ് ലോകത്ത് നിന്നും വലിയ കയ്യടികളാണ് ലഭിക്കുന്നത്. മറ്റുള്ളവർക്ക് വലിയ പ്രചോദനം നൽകുന്ന കാര്യമാണ് ഗിൽ ചെയ്യുന്നതെന്നാണ് ആരാധകർ വിലയിരുത്തുന്നത്.
അതേസമയം കിവീസ് പരമ്പരക്കുള്ള ഏകദിന ടീമിൽ ഇഷാൻ കിഷൻ രണ്ടാം കീപ്പറായി ടീമിൽ ഇടം നേടി. അവസാന രണ്ട് മത്സരങ്ങളിൽ ഫസ്റ്റ് വിക്കറ്റ് കെ.എൽ രാഹുലിന് വിശ്രമം അനുവദിക്കുമ്പോൾ കുമാർ കുശാഗ്രയാണ് അവസാന രണ്ട് ഏകദിനത്തിൽ പകരക്കാനായി ടീമിൽ ഇടം നേടിയത്.
ഒക്ടോബർ 22നാണ് ഇന്ത്യ-ന്യൂസിലാൻഡ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമാകുന്നത്. ഇതിന് ശേഷം നവംബർ നാലിനാണ് ഏകദിന പരമ്പര അരങ്ങേറുക. നവംബർ 19നാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമാവുന്നത്. നവംബർ 27നാണ് അവസാന ടെസ്റ്റ്.
ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ സ്ക്വാഡ്
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, നമൻ ധീർ, അൻഷുൽ കംബോജ്, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ്, ഋതുരാജ് ഗെയ്ക്വാദ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്
നാലാമത്തെയും അഞ്ചാമത്തെയും ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ സ്ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്ലി, തിലക് വർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, നമൻ ധിർ, ആഖിബ് നബി, ഗുർനൂർ ബ്രാർ, റുതുരാജ് ഗെയ്ക്വാദ്, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, യാഷ് താക്കൂർ, കുൽദീപ് യാദവ്.
ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡ്
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജെയ്സ്വാൾ, കെ.എൽ. രാഹുൽ [വിസി], ദേവദത്ത് പടിക്കൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, സായ് സുദർശൻ, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസീദ്ധ് കൃഷ്ണ, നിഷ്ദർ, ആകാശ് ദീപ്, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടി-20 സ്ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, മായങ്ക് യാദവ്, പ്രിൻസ് യാദവ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
Content Highlight: A significant gesture by Shubman Gill, ahead of the preparations for the Test matches against New Zealand