| Tuesday, 2nd August 2016, 10:32 am

ബാലകൃഷ്ണപ്പിള്ളയുടെ വിവാദ പ്രസംഗത്തില്‍ സത്യമുണ്ടെങ്കില്‍ രാജിവെക്കും: എ. ഷാജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിളളയുടെ വിവാദ പ്രസംഗത്തില്‍ സത്യമുണ്ടെങ്കില്‍ രാജിവെക്കുമെന്ന് കേരളാ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എ.ഷാജു. കേരളാ കോണ്‍ഗ്രസ് ബി കൊല്ലം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഷാജു ഇക്കാര്യം അറിയിച്ചത്.


“ചെയര്‍മാന്റെ വിവാദ പ്രസ്താവനയില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ പ്രിന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കാന്‍ തീരുമാനിച്ചു… എ.ഷാജു” എന്നാണ് ഷാജുവിന്റെ പോസ്റ്റ്.

ക്രൈസ്തവ, മുസ്‌ലിം സമുദായങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ ആര്‍.ബാലകൃഷ്ണപ്പിള്ള പ്രസംഗിച്ചത് വിവാദമായ സാഹചര്യത്തിലാണ് ഷാജുവിന്റെ ഈ പോസ്റ്റ്.

“തിരുവനന്തപുരത്തായാലും കുരവക്ക് പകരം കേള്‍ക്കുന്നത് പട്ടിയുടെ കുരയാ. ഞാന്‍ തിരുവനന്തപുരത്ത് പോയാല്‍ താമസിക്കുന്നത് പാര്‍ട്ടി ഓഫിസിലാ. അവിടെ മുസ്‌ലിംകള്‍ ഇല്ല. ആ എരിയയില്‍ നായന്മാര് മാത്രമാണ്. ഇപ്പോള്‍ കുറെ ആളുകള്‍ വന്നുകൂടിയിട്ടുണ്ട്. പട്ടികജാതിക്കാര് മാത്രമാ. പക്ഷേ ഇപ്പോള്‍ പട്ടിയുടെ കുരപോലെ തന്നെയാണ് അഞ്ച് നേരവും ഉറങ്ങണ്ടാ…” എന്നിങ്ങനെയുള്ള ബാലകൃഷ്ണപ്പിള്ളയുടെ പരാമര്‍ശങ്ങളാണ് വിവാദമായത്.

പ്രസംഗം വിവാദമായതോടെ ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. കമുകംചേരിയില്‍ നടന്ന എന്‍.എസ്.എസ് കരയോഗത്തിലായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ വിവാദ പരാമര്‍ശങ്ങള്‍.

Latest Stories

We use cookies to give you the best possible experience. Learn more