| Wednesday, 29th January 2020, 8:57 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി അക്രമിച്ചു; ഹരിയാനയിലെ ആള്‍ദൈവത്തിനെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി ആക്രമിച്ചുവെന്ന കേസില്‍ ആള്‍ ദൈവത്തിനെതിരെ കേസ്. ഹരിയാനയിലെ പഞ്ച്കുള ടൗണിനടുത്ത് റായിപുരില്‍ ആശ്രമം നടത്തിവരുന്ന ബാബാ ലക്ഷാനന്ദയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമ പ്രകാരമാണ് ലക്ഷാനന്ദിനെതിരെ കേസ് എടുത്തത്.

പെണ്‍കുട്ടികളും അവരുടെ അമ്മയും പൊലീസിനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ആശ്രമത്തില്‍ സേവ ചെയ്യാന്‍ പോയതായിരുന്നു ഇവരെന്ന് അമ്മയുടെ വിശദീകരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൂന്നു ദിവസം മുമ്പ് ആശ്രമത്തില്‍ പോയിരുന്നതായും ബാബാ ലക്ഷാനന്ദ് തുടര്‍ച്ചയായി പെണ്‍കുട്ടികളെ ലൈംഗികമായി അക്രമിച്ചതായും പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞതായി അന്വേസഷണ ഉദ്യോഗസ്ഥനും വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

14ഉം 15ഉം വയസുള്ള പെണ്‍കുട്ടികള്‍ ഹിമാചല്‍ പ്രദേശിലെ ബദ്ദി സ്വദേശികളാണ്.

Latest Stories

We use cookies to give you the best possible experience. Learn more