| Saturday, 9th June 2018, 11:16 am

മോഡലുകള്‍ക്ക് പകരം ഡ്രോണില്‍ വസ്ത്രം കെട്ടിത്തൂക്കി സൗദിയില്‍ ഫാഷന്‍ ഷോ; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: സൗദിയില്‍ മോഡലുകള്‍ക്ക് പകരം ഡ്രോണുകളില്‍ വസ്ത്രങ്ങളും ഫാഷന്‍ വസ്തുക്കളും കെട്ടിത്തൂക്കി ഫാഷന്‍ ഷോ. ജിദ്ദ ഹില്‍ട്ടണ്‍ ഹോട്ടലിലാണ് ഇത്തരമൊരു ഷോ നടന്നത്.

റമദാനിന് അനുയോജ്യമായ രീതിയില്‍ സംഘടിപ്പിക്കേണ്ടതിനാലാണ് മോഡലുകള്‍ക്ക് പകരം ഡ്രോണ്‍ ഉപയോഗിച്ചതെന്ന് ഫാഷന്‍ ഷോയുടെ സംഘാടകനായ അലി നബീല്‍ അക്ബര്‍ ബി.ബി.സി അറബിയോട് പറഞ്ഞു.

സ്ത്രീകളെ ഒഴിവാക്കി കൊണ്ടുള്ള സൗദിയുടെ പരീക്ഷണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വിമര്‍ശനം ഉയരുന്നുണ്ട്. ഫാഷന്‍ ഷോ പ്രേത സിനിമ കണ്ടത് പോലെയുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more