| Monday, 2nd February 2026, 4:42 pm

ഇങ്ങനെയാരു മത്സരം ലോക ചരിത്രത്തില്‍ രണ്ടാമത്; ഇന്ത്യയുടെ പടയോട്ടം തുടരും...

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തിലും ജയിച്ച് 4 -1 എന്ന നിലയിലാണ് ഇന്ത്യ പരമ്പര അവസാനിപ്പിച്ചത്.
ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് 225 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ സൂര്യയും സംഘവും വിജയികളായി.

ഇതോടെ ഒരു മിന്നും നേട്ടത്തിലും ഈ മത്സരം ഇടം നേടിയിരിക്കുകയാണ്. അന്താരാഷ്ട്ര പുരുഷ ടി-20യില്‍ പിറന്ന ഏറ്റവും വലിയ രണ്ടാമത്തെ ടോട്ടലാണിത്. മത്സരത്തില്‍ ഇന്ത്യയും കിവീസും 496 റണ്‍സാണ് മൊത്തത്തില്‍ അടിച്ചെടുത്തത്.

അന്താരാഷ്ട്ര പുരുഷ ടി-20യില്‍ പിറന്ന ഏറ്റവും വലിയ അഗ്രഗേറ്റ് സ്‌കോര്‍, ടീം 1, ടീം 2, വേദി

517 – വെസ്റ്റ് ഇന്‍ഡീസ് (258-5) – സൗത്ത് ആഫ്രിക്ക (259-4) – സെഞ്ചൂറിയന്‍

496 – ഇന്ത്യ (271-5) – ന്യൂസിലാന്‍ഡ് (225-10) – തിരുവനന്തപുരം

489 – വെസ്റ്റ് ഇന്‍ഡീസ് (245-6) – ഇന്ത്യ (244-4) – ലൗഡര്‍ ഹില്‍

488 – ന്യൂസിലാന്‍ഡ് (243-6) – ഓസ്‌ട്രേലിയ (245-5) – ഓക്‌ലാന്‍ഡ്

മത്സരത്തില്‍ ഇന്ത്യക്കായി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ്. താരം തന്റെ കന്നി ടി-20 സെഞ്ച്വറിയടിച്ചാണ് കാര്യവട്ടത്ത് ആവേശം സൃഷ്ടിച്ചത്. 43 പന്തില്‍ 103 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 10 സിക്സുകളും ആറ് ഫോറുമടക്കമാണ് ഇടം കൈയ്യന്‍ ബാറ്ററുടെ ഇന്നിങ്‌സ്.

കിഷനൊപ്പം സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യക്കായി മികച്ച ബാറ്റിങ് നടത്തിയിരുന്നു. സൂര്യ 30 പന്തില്‍ 63 റണ്‍സ് ഹര്‍ദിക് 17 പന്തില്‍ 42 റണ്‍സും സ്‌കോര്‍ ചെയ്തു.

മറുപടി ബാറ്റിങ്ങില്‍ കിവീസിനായി ഫിന്‍ അലന്‍ 38 പന്തില്‍ 80 റണ്‍സും രചിന്‍ രവീന്ദ്ര 17 പന്തില്‍ 30 റണ്‍സുമായി പൊരുതി.

ബൗളിങ്ങില്‍ ഇന്ത്യക്കായി തിളങ്ങിയത് അര്‍ഷ്ദീപ് സിങ്ങാണ്. താരം അഞ്ച് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തിയും റിങ്കു സിങ്ങും ഒരോ വിക്കറ്റ് വീതവും നേടി.

കിവീസിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റും ജേക്കബ് ഡഫി, കൈല്‍ ജാമിസണ്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: A record was set in the India-New Zealand match held at Karyavattom Stadium

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more