ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ യാഥാര്‍ത്ഥ ജീവിതത്തിലെ ബാറ്റ്‌സ്മാന്‍ എന്ന് പ്രകീര്‍ത്തിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ദിരാഭവന് സമീപത്തും മധ്യ ദല്‍ഹിയിലെ ചില ഭാഗങ്ങളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെയാണ് ഇതിന് പിന്നില്‍. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ബാറ്റ്മാന്റെ ചിത്രങ്ങള്‍ വെച്ചായിരുന്നു പോസ്റ്ററുകള്‍. ‘ദി സൈലന്റ് ഗാര്‍ഡിയന്‍’, ‘എ വാച്ച് ഫുള്‍ പ്രൊട്ടക്ടര്‍’ എന്നീ അടിക്കുറിപ്പുകളും പോസ്റ്ററിലുണ്ട്.
ലോക്‌സഭാ രാഹുല്‍ ഗാന്ധി യഥാര്‍ത്ഥ ജീവിത്തിലെ ബാറ്റ്മാന്‍ എന്നായിരുന്നു പോസ്റ്ററിലെ മറ്റൊരു അടിക്കുറിപ്പ്. ദല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് മേധാവി അക്ഷയ് ലങ്ക്രയുടെ നേതൃത്വത്തിലാണ് കോട്‌ല റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന്റെ പ്രവേശന കവാടത്തിനും റെയ്‌സിന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് മുന്നിലും പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക്മി എനിതിങ് സെക്ഷനിലെ ‘ആര്‍ യു എ ബാറ്റ്മാന്‍’ എന്ന് ചോദിച്ചയാള്‍ക്ക് നല്‍കിയ രസകരമായ മറുപടിക്ക് പിന്നാലെയാണ് പോസ്റ്ററുകള്‍ വരുന്നത്. എന്നെയും ബാറ്റ്മാനെയും ആരും ഒരേ മുറിയില്‍ ഒരുമിച്ച് കണ്ടിട്ടില്ലല്ലോ എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ രസകരമായ മറുപടി. ജെന്‍ സികളുമായുള്ള ഇന്‍സ്റ്റഗ്രമാം ചോദ്യോത്തര സെഷനിലായിരുന്നു ഇത്.
Content Highlight: A real-life batsman; posters praising Rahul Gandhi appear at the Congress headquarters.