| Tuesday, 6th May 2025, 11:12 am

ദേവികുളം എം.എല്‍.എയായി എ.രാജക്ക് തുടരാം; അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച് സുപ്രീം കോടതി. എ. രാജയ്ക്ക് ദേവികുളം എം.എല്‍.എയായി തുടരാമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. എ.രാജയ്ക്ക് ദേവികുളം എം.എല്‍.എയായി തുടരാമെന്നും പട്ടിക വിഭാഗത്തില്‍ മത്സരിക്കാമെന്നും കോടതി വ്യക്തമാക്കി. എം.എല്‍.എ എന്ന നിലയ്ക്കുള്ള ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജഡ്ജിമാരായ എ.അമാനുള്ള. പി.കെ മിശ്ര എന്നിവരുടേതാണ് ഉത്തരവ്. എ. രാജയുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.

തന്റെ മാതാപിതാക്കള്‍ ഹിന്ദു പണിയര്‍ വിഭാഗത്തില്‍ പെടുന്നവരാണെന്നും അതിനാല്‍ താനും ആ വിഭാഗത്തില്‍ പെടുന്ന ആളാണെന്നും എ.രാജ കോടതിയില്‍ വാദിച്ചു. പിന്നീട് ഏതെങ്കിലും മാതാചാര പ്രകാരം കല്യാണം കഴിച്ചത് സംവരണത്തിനെ ബാധിക്കുന്നില്ലെന്നും എ. രാജ കോടതിയില്‍ വാദിച്ചു.

ദേവികുളം എം.എല്‍.എ സ്ഥാനത്തേക്ക് സി.പി.ഐ സ്ഥാനാര്‍ത്ഥിയായി എ. രാജ വിജയിച്ചതിന് പിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡി.കുമാര്‍ നല്‍കിയ ഹരജി അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി ജയം റദ്ദാക്കിയത്.

എ. രാജയ്ക്ക് പട്ടിക ജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ കഴിയില്ലെന്നായിരുന്നു അന്ന് ഹൈക്കോടതി പ്രധാനമായി ഉന്നയിച്ചിരുന്ന നിരീക്ഷണം. എ. രാജയുടെ കുടുംബം ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയതിനാല്‍ പട്ടിക ജാതി സംവരണം ലഭിക്കില്ലെന്നാണ് എതിര്‍ സ്ഥാനാര്‍ത്ഥി വാദിച്ചിരുന്നത്. ക്രിസ്ത്യന്‍ മതപ്രകാരം കല്യാണം കഴിച്ച ഫോട്ടോകളും എതിര്‍ കക്ഷി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Content Highlight: A. Raja can continue as Devikulam MLA; Supreme Court quashes High Court order

We use cookies to give you the best possible experience. Learn more