ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സിനിമയില്‍ നിന്ന് വിട്ടു നിന്ന മമ്മൂട്ടി ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുകയാണ്. ഇപ്പോള്‍ മമ്മൂട്ടി മധുവിനൊപ്പം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ‘ ഏറെ നാളുകള്‍ക്ക് ശേഷം എന്റെ സൂപ്പര്‍സ്റ്റാറിനൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി നടന്‍ മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
ഇന്നലെ കണ്ണമൂലയിലെ മധുവിന്റെ വീട്ടിലേക്ക് മമ്മൂട്ടി എത്തിയിരുന്നു. ഒരു മാസം മുമ്പ് പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കുകയും നേരിട്ട് കാണാന്‍ വരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ രണ്ട് മഹാനടന്മാരും ഒരുമിച്ചുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മെഗാ സ്റ്റാര്‍ വിത്ത് സൂപ്പര്‍ സ്റ്റാര്‍, രണ്ട് ഇതിഹാസങ്ങളും ഒരു ഫ്രെയ്മില്‍ എന്നിങ്ങനെ ധാരാളം കമന്റുകള്‍ പോസ്റ്റിന് താഴെ വരുന്നുണ്ട്.
അതേസമയം ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വിട്ട് നിന്ന മമ്മൂട്ടിക്ക് ഗംഭീര വരവേല്‍പ്പാണ് സിനിമാലോകം നല്‍കിയത്. മോഹന്‍ലാല്‍ മമ്മൂട്ടി കോമ്പോയില്‍ ഒരുങ്ങുന്ന മഹേഷ് നാരായണ്‍ ചിത്രം പാട്രിയേറ്റിന്റെ സെറ്റിലേക്കാണ് അദ്ദേഹം ആദ്യം എത്തിയത്.
നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലാണ് മമ്മൂട്ടിയുടേതായി ഇനി തിയേറ്ററുകളിലെത്താനുള്ള ചിത്രം. അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം നവംബര്‍ 27ന് റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായിരുന്നു.
വിനായകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയാണ് കളങ്കാവലിന്റെ നിര്‍മാണം. മീര ജാസ്മിന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍, അസീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Content highlight: A post shared on social media with Mammootty and Madhu is gaining attention