മലയാള മനോരമയുടെ സാഹിത്യോത്സവമായ ഹോര്‍ത്തൂസിന് ഇന്നാണ് കൊച്ചിയില്‍ തിരശീല വീഴുന്നത്. നാല് ദിവസം നീണ്ട് നിന്ന പരിപാടിയില്‍ കമല്‍ഹാസന്‍ ,മഞ്ജു വാര്യര്‍, പ്രകാശ് രാജ് ഉള്‍പ്പെടെ സാഹിത്യ, കല, സാംസ്‌കാരിക വിഭാഗങ്ങളിലെ പ്രമുഖര്‍ പങ്കുചേര്‍ന്നിരുന്നു.
ഇപ്പോള്‍ ഹോര്‍ത്തൂസിന്റെ ഭാഗമായി നടന്‍ ഇര്‍ഷാദ് അലി ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ചടങ്ങില്‍ ഓറഞ്ച് നിറത്തിലുള്ള ഷാള്‍ ധരിപ്പിച്ചാണ് മനോരമ എല്ലാവരെയും ആദരിച്ചത്.
‘വേറെ ഒന്നും വിചാരിച്ചേക്കല്ലേ…..ഹോര്‍ത്തൂസ് വേദിയില്‍ ഞമ്മടെ സെഷന്‍ കഴിഞ്ഞപ്പോള്‍ മനോരമക്കാര്‍ ഒന്ന് ആദരിച്ചതാ. ഡിജുമോന്‍ കൃത്യസമയത്ത് തന്നെ എത്തുമല്ലോ പടമാക്കാന്‍’ എന്ന അടികുറിപ്പോടെ ഹോര്‍ത്തൂസ് വേദിയില്‍ നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
പോസ്റ്റിന് പിന്നാലെ ക്യാപ്ഷനിട്ടത് നന്നായി എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. കാവി തന്നെ പുതപ്പിച്ചല്ലേ, ഞങ്ങള്‍ അങ്ങ് പേടിച്ചു, ഡിങ്കന്‍ കാത്തു എന്നിങ്ങനെ രസകരമായ കമന്റുകള്‍ പോസ്റ്റിന് താഴെയുണ്ട്.
ധ്വജപ്രണാമം എന്നിങ്ങനെ കളിയാക്കി കൊണ്ടുള്ള കമന്റുകളും കാണാം. വെറുതേ തെറ്റിദ്ധരിച്ചു, ഇര്‍ഷാദ് ജീ എന്നിങ്ങനെയുള്ള കമന്റും കാണാം. അതേസമയം നിറത്തില്‍ വരെ രാഷ്ട്രീയം കാണുന്ന ആളുകള്‍ എന്നും പോസ്റ്റിന് താഴെ കമന്റുണ്ട്.
നായക നടനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേതാവാണ് ഇര്‍ഷാദ് അലി. സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഷാദ് തന്റെ കരിയര്‍ ആരംഭിച്ചത്.
ടി. വി. ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2003ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തില്‍ ഇര്‍ഷാദിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.ദൃശ്യം, ഓപ്പറേഷന്‍ ജാവ, ഒടുവില്‍ പുറത്തിറങ്ങിയ തുടരും എന്നീ സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
Content Highlight: A post shared on Facebook by actor Irshad Ali as part of Hortus is gaining attention on social media