തൊടുപുഴ: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് ഇടുക്കിയില്‍ നവജാത ശിശു മരിച്ചു. ഇന്ന് രാവിലെയാണ് പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചത്. ഇടുക്കി വാഴത്തോപ്പ് പരിങ്കാലയിലാണ് സംഭവം. ജോൺസൻ – ജിജി ദമ്പതികളുടെ കുഞ്ഞാണ് വീട്ടിലെ പ്രസവത്തെ തുടർന്ന് മരിച്ചത്. അമിത രക്തസ്രാവത്തെ തുടർന്ന് അമ്മ വിജിയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവശനിലയിയായ വിജിയെ പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകർ ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അന്ധവിശ്വാസം കാരണമാണ് ആശുപത്രിയിലേക്ക് പോവാതെ വീട്ടിൽ തന്നെ പ്രസവം എടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. ജോൺസൻ പാസ്റ്ററായാണ് ജോലി ചെയ്യുന്നത്. പല തവണ പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും വിജിയെ ആശുപ്രതിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ജോൺസൻ അതിന് തയ്യാറായിരുന്നില്ല.
കർത്താവ് തങ്ങളെ രക്ഷിച്ചോളുമെന്നും ആരോഗ്യ പ്രശ്നങ്ങൾക്ക് ഉണ്ടെങ്കിൽ ഏത് കർത്താവ് മാറ്റിക്കോളുമെന്നായിരുന്നു ജോൺസന്റെ വാദം. രാവിലെ വീണ്ടും ആരോഗ്യ പ്രവർത്തകർ വീട്ടിൽ എത്തിയപ്പോളാണ് ജോൺസൻ പ്രസവമെടുത്തത് പുറത്തറിയുന്നത്.
ആ സമയത്ത് രക്ത സ്രാവം മൂലം വിജി അവശനിലയിലായിരുന്നു. ഉടനെ ആംബുലൻസ് വിളിച്ച് വിജിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ജോൺസൺ അതിന് തയ്യാറായില്ല. പിന്നീട് ഇടുക്കി പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
Content Highlight: A newborn baby died in Idukki following a home birth