മോഹന്‍ലാലിനെ പ്രധാന വേഷത്തിലാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേഷന്‍ പുറത്ത്. ‘l365’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ക്രിയേററ്റീവ് ഡയറക്ടറായി ജോയിന്‍ ചെയ്തിരിക്കുകയാണ് നടനും അസിസ്റ്റന്‍ഡ് ഡയറക്ടറുമായ ബിനു പപ്പു.
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരുമിന്റെ കോ ഡയറക്ടറായിരുന്നു ബിനു പപ്പു. സിനിമയില്‍ ബെന്നി എന്ന വേഷത്തിലും അദ്ദേഹം തിളങ്ങിയിരുന്നു. ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടറാകുന്ന എല്‍ 365 സംവിധാനം ചെയ്യുന്നത് ഡാന്‍ ഓസ്റ്റിന്‍ തോമസാണ്. സിനിമയില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിജയ് സൂപ്പറും പൗര്‍ണ്ണമിയും, തല്ലുമാല എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ ഡാന്‍ ഓസ്റ്റിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രതീഷ് രവിയാണ് എല്‍ 365ന്റെ തിരക്കഥയൊരുക്കുന്നത്. മുഹ്‌സിന്‍ പരാരി ഒരുക്കുന്ന തന്ത വൈബ്, തരുണ്‍ മൂര്‍ത്തിയുടെ ടോര്‍പിഡോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്റെ പ്രൊഡക്ഷന്‍ ഒരുക്കുന്ന സിനിമ കൂടിയാണിത്. മമിത ബൈജുവും സംഗീത് പ്രതാപും പ്രധാനവേഷങ്ങളിലെത്തുന്ന റൊമനാന്റിക് കോമഡി ചിത്രവും ആഷിക ഉസ്മാനാണ് നിര്‍മിക്കുന്നത്.
എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിങ്ങനെ ഈ വര്‍ഷത്തെ ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. പൊലീസ് വേഷത്തില്‍ ലാലേട്ടന്‍ വീണ്ടും സ്‌ക്രീനില്‍ എത്തുന്ന എന്ന വാര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഇതാദ്യമായാണ് മോഹന്‍ലാല്‍ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ സിനിമയില്‍ അഭിനയിക്കുന്നത്.
Content highlight: A new update of the film produced by Aashiq Usman Productions, starring Mohanlal in the lead role, is out