| Friday, 26th June 2020, 11:59 pm

മുലായം സിങ് യാദവിന്റെ ജീവിതം സിനിമയാവുന്നു; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് മുലായം സിങ് യാദവിന്റെ ജീവിതം സിനിമയാവുന്നു. ‘മെയിന്‍ മുലായം സിങ് യാദവ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

അമിത്ത് സേത്തിയാണ് മുലായമായി ചിത്രത്തില്‍ വേഷമിടുന്നത്. സുവേന്ദു രാജ് ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു കര്‍ഷകന്റെ മകനായി ജനിച്ച്, ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി മാറിയ ജീവിത യാത്രയാണ് ചിത്രം പറയുന്നത്. എന്താണ് അദ്ദേഹം സംസ്ഥാനത്തിന് നല്‍കിയത്, എന്ത് കൊണ്ട് അദ്ദേഹത്തെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നും ചിത്രം പറയുന്നുവെന്ന് സുവേന്ദു രാജ് ഘോഷ് പറഞ്ഞു.\

മിമോ ചക്രബര്‍ത്തി, ഗോവിന്ദ് നാംദേവ്, സറീന വഹാബ് എന്നിവര്‍ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രിലില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more