| Sunday, 11th November 2018, 8:06 pm

തര്‍ക്കം ഒത്തുതീര്‍പ്പാക്കി: എ.എം.എം.എയുടെ താരനിശ ഡിസംബര്‍ 7 ന് തന്നെ അബുദാബിയില്‍ നടക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താര സംഘടനയായ എ.എം.എം.എയും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പായി. ഡിസംബര്‍ ഏഴിന് മുന്‍ നിശ്ചയിച്ച പ്രകാരം അബുദാബിയില്‍ വച്ച് തന്നെ അമ്മയുടെ താരനിശ നടക്കും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത്.

നവകേരള ഫണ്ട് സമാഹരണത്തിന് വേണ്ടിയാണ് അബുദാബിയില്‍ താരനിശ നടത്തുന്നത്. ഇതിന് പുറമേ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി 2019 മാര്‍ച്ച് അവസാനം മലയാള സിനിമയിലെ എല്ലാ താരസംഘടനയും ചേര്‍ന്ന് കേരളത്തിലും താരനിശ നടത്തും.

ALSO READ: ക്വിന്റിന്‍ ടറന്റിനോ ഒരു മന്ദബുദ്ധിയാണ്; സംഗീത സംവിധായകന്‍ എനിയോ മൊറിക്കോണി

പ്രളയ ദുരിതാശ്വാസത്തിന് ഫണ്ട് സമാഹരിക്കുന്നതിനെ ചൊല്ലിയാണ് ഇരു സംഘടനയ്ക്കുമിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായത്. ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്താനിരിക്കുന്ന പരിപാടിയിലേക്ക് നവംബര്‍ 28 മുതല്‍ താരങ്ങളെ വിട്ട് നല്‍കണമെന്ന് എ.എം.എം.എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ചൊടിപ്പിച്ചത്.

താരങ്ങള്‍ ഇത്രയും നീണ്ട അവധിക്ക് വിദേശത്ത് പോയാല്‍ ഷൂട്ടിംങുകള്‍ മുടങ്ങുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. ആവശ്യത്തിന് ചര്‍ച്ച നടത്താതെ എ.എം.എം.എക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് എ.എം.എം.എയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തേണ്ടി വന്നത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more