| Thursday, 23rd April 2026, 2:45 pm

ഗാസിയാബാദില്‍ നിന്നൊരു സ്‌നേഹഗാഥ; ഹജ്ജിന് പോവുന്ന വൃദ്ധ ദമ്പതികള്‍ക്ക് പൂക്കള്‍ വിതറി യാത്രയയപ്പ് നല്‍കി ഹിന്ദു അയല്‍വാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പ്രായമായ മുസ്‌ലിം ദമ്പതികളെ പൂക്കളും ആലിംഗനങ്ങളും നല്‍കി ഹജ്ജ് യാത്രയ്ക്ക് അയയ്ക്കുന്ന വീഡിയോ വൈറല്‍.

ഹജ്ജിനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴാണ് അയല്‍ക്കാരായ ഹിന്ദു മതസ്ഥരായ ആളുകള്‍ ആഘോഷമാക്കി യാത്രയയപ്പ് നടത്തിയത്. വീഡിയോ വൈറലായതോടെ ഇത് ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതിഫലമാണെന്ന് പലരും അഭിപ്രായപ്പെട്ടു.

ജാതിക്കും മതത്തിനുമപ്പുറം മനുഷ്യത്വത്തിനും സ്‌നേഹത്തിനുമാണ് പ്രാധാന്യമെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

പലപ്പോഴും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പേര് കേട്ട ജില്ലയാണ് ഗാസിയാബാദ്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദില്‍ ‘കമ്മീഷണറേറ്റ്’ സംവിധാനമാണ് നിലവിലുള്ളത്. സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ നിരീക്ഷിക്കാനും സംഘര്‍ഷങ്ങള്‍ തടയാനും ഉത്തര്‍പ്രദേശ് പൊലീസ് ഇവിടെ പ്രത്യേക ജാഗ്രത പുലര്‍ത്താറുണ്ട്.

ഈ സാഹചര്യത്തിലാണ് മതസൗഹാര്‍ദത്തിന്റെ വീഡിയോ വൈറലാവുന്നത്.

മുസ്‌ലിങ്ങളുടെ പ്രധാന ആരാധനകളില്‍ ഒന്നാണ് ഹജ്ജ്. ആത്മാവിനെ പുതുക്കുകയും ഐക്യം വളര്‍ത്തുകയും ചെയ്യുന്ന ആഴത്തിലുള്ള ഒരു യാത്രയായാണ് ഹജ്ജ് കണക്കാക്കപ്പെടുന്നത്.

Content Highlight: A love story from Ghaziabad; Hindu neighbors send off an elderly couple on their way to Hajj with flowers

We use cookies to give you the best possible experience. Learn more