| Saturday, 28th March 2026, 12:37 pm

ഇറാനിലെ കരയുദ്ധം അമേരിക്കയെ ചെളിക്കുണ്ടിലാക്കും; വിയറ്റ്നാം ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ

നിഷാന. വി.വി

മോസ്‌കോ: ഇറാനെതിരായ ഏതൊരാക്രമണത്തിന്റെയും വിധി പരാജയമായിരിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍.

അത്തരമൊരു നീക്കം യു.എസിനെ വിയറ്റ്‌നാം യുദ്ധത്തിന് സമാനമായ ചെളിക്കുണ്ടില്‍ എത്തിയ്ക്കുമെന്നും സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ ദിമിത്രി മെദ്‌വദേവ് പറഞ്ഞു.

ഇറാനിലെ യു.എസ് നടപടികളെ ഒരു തന്ത്രപരമായ തെറ്റെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇതിന് യു.എസ് ഭരണകൂടം വലിയ വില കൊടുക്കേണ്ടി വരുെമന്നും അദ്ദേഹം പറഞ്ഞു.

യുഎസ്-ഇസ്രഈല്‍ സഖ്യം ഖാര്‍ഗ് ദ്വീപ് കൈവശപ്പെടുത്താന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയ്ക്കുണ്ടായ സമാന പ്രത്യാഘാതങ്ങളായിരിക്കും ഇതിലൂടെയും ഉണ്ടാവുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാനെതിരായ യു.എസ് കരയാക്രമണം മേഖലയ്ക്ക് മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കരയാക്രമണങ്ങള്‍ക്കെതിരെ ഇറാനിയന്‍ ആര്‍മി ഗ്രൗണ്ട് ഫോഴ്‌സിന്റെ ബ്രിഗേഡിയര്‍ ജനറല്‍ അലി ജഹാന്‍ഷാഹിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കരയിലൂടെയുള്ള ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം അവര്‍ക്ക് കൂടുതല്‍ അപകടകരവും ചെലവേറിയതുമായിരിക്കും,’ അദ്ദേഹം പറഞ്ഞു.

പ്രതിരോധത്തിന്റെ മുന്‍ നിരയില്‍ ഇറാന്‍ സൈന്യം ഉറച്ച് നില്‍ക്കുന്നുവെന്നും അവര്‍ ശത്രുവിനെ നിര്‍വീര്യരാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരി 28നാണ് ഇറനെതിരായ ഇസ്രഈല്‍-യു.എസ് ആക്രമണം നടന്നത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പടെ നിരവധി നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പിന്നാലെയാണ് അമേരിക്കയുടെ സൈനിക താവളങ്ങളിലേയ്ക്കും ഇസ്രഈല്‍ കേന്ദ്രങ്ങളിലേയ്ക്കും ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.

കൂടാതെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തിരുന്നു. ഇത് ലോക രാജ്യങ്ങളെ വലിയ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.

Content Highlight: A land war in Iran would drag the US into a quagmire; Russia warns of a repeat of Vietnam

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more